ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രമെടുക്കാൻ ലിയോ മെസ്സിയുടെ പ്ലാൻ | Lionel Messi

ലോകകപ്പ് യോഗ്യത മത്സരത്തിൽ തന്റെ ടീമിനെ ആദ്യ തോൽ‌വിയിൽ നിന്നും ചുമലിൽ ഏറ്റി കൊണ്ട് ഫൈനൽ വരെ എത്തിച്ച് ശക്തരായ ഫ്രാൻസിനെതിരെയുള്ള പോരാട്ടത്തിൽ വിജയിച്ചതോടെ അർജന്റീന നായകൻ ലയണൽ മെസ്സി 2022 ലോകകപ്പ് ഉയർത്തിയത് ലോകമാകെ നിറഞ്ഞാസ്വധിച്ചതാണ്. ഇതിനോടകം തന്നെ അദ്ദേഹം ധാരാളം കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു സിനിമ ശൈലിയിലുള്ള അദ്ദേഹത്തിന്റെ വിജയം കൈവരിച്ചത്.

നിലവിൽ ഏഴ് ബാലൻഡിയോറുകളും 6 ഗോൾഡൻ ബൂട്ടുകളും മറ്റനേകം വ്യക്തിഗത പുരസ്കാരങ്ങളും അർജന്റീന ഇതിഹാസമായ ലിയോ മെസ്സി നേടിയിട്ടുണ്ട്. 2022 ലോകകപ്പ് കൂടി നേടിയതോടെ അദ്ദേഹം ലോക ഇതിഹാസങ്ങളെ കൊണ്ടുപോലും ‘മെസ്സി തന്നെയാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരം’ എന്ന് പറയിപ്പിച്ചിട്ടുണ്ട് . അദ്ദേഹം ക്ലബ്‌ തലത്തിൽ ഇന്റർ മിയാമിക്ക് വേണ്ടിയാണ് പന്തു തട്ടുന്നത്.മുമ്പ് ബാഴ്സലോണ,പി എസ് ജി -ക്ലബ്‌ ടീമുകളിൽ കളിച്ചായിരുന്നു ഇതിഹാസത്തിന്റെ മിയാമിയിലേക്കുള്ള കടന്ന് വരവ്.

നിലവിൽ വേൾഡ് കപ്പിന് പുറമെ അദ്ദേഹത്തിന് 7 ബാലൻ ഡി ഓറുകളും 6 സ്വർണ്ണ ബൂട്ടുകളും ഉണ്ട്. മാത്രമല്ല എട്ടാമത് ഒരു ബാലൻ ഡി ഓർ കൂടി അദ്ദേഹം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. 2022ലെ വേൾഡ് കപ്പ് നേടിയാതായിരുന്നു ഈ വർഷത്തെ ബാലൻ ഡി ഓർ അദ്ദേഹത്തിനുള്ളതാണ് എന്നത് പല ഇതിഹാസങ്ങളും പറയാനിടയായത് . 8 ബാലൻ ഡി ഓറുകളും നിലവിലെ 6 ഗോൾഡൻ ബൂട്ടുകളും, കൂടാതെ വേൾഡ് കപ്പും ഒരുമിച്ചുള്ള തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു ഫോട്ടോ ചെയ്യാൻ തയ്യാറാകുന്നതായുള്ള റിപ്പോർട്ടുകളാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മാത്രമല്ല,മറിച്ച് ലോക ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഒരു ചിത്രം കൂടിയായിരിക്കും.

ഒട്ടനേകം പുരസ്കാര ജേതാവായ സാക്ഷാൽ ലിയോ മെസ്സി ആരാധകരുടെ ഹൃദയങ്ങളിൽ ഫുട്ബോൾ മായാജാലം തീർത്ത ഏറ്റവും പ്രിയപ്പെട്ട ഒരു താരം കൂടിയാണ്. നിലവിൽ ഇന്റർമിയാമി താരമായ ലയണൽ മെസ്സി മുന്നേറ്റത്തിൽ ടീമിനെ വളരെയധികം സഹായിക്കുന്നുണ്ട്. പാരീസിൽ വച്ച് ഈ മാസം 30ന് നടക്കുന്ന ബാലൻ ഡി ഓർ പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്ന ചടങ്ങിൽ അദ്ദേഹം തന്നെയാണ് വിജയിക്കാൻ പോകുന്നത് എന്ന് പ്രസിദ്ധ ജേണലിസ്റ്റുകൾ പോലും വ്യക്തമാക്കിയിട്ടുണ്ട്.