ഇതിലും മനോഹരം മറ്റെന്തുണ്ട്?? ലിയോ മെസ്സിയോളം കിരീടങ്ങളെ സ്നേഹിച്ചവരാരുമില്ലേ? സർവ്വകാല റെക്കോർഡ് തൂക്കി ലിയോ |Lionel Messi
ആധുനിക ഫുട്ബോളിൽ അർജന്റീന ലോകത്തിന് സമ്മാനിച്ച സൂപ്പർ താരമായ ലിയോ മെസ്സി സകലകാല ഫുട്ബോൾ റെക്കോർഡുകളും നേട്ടങ്ങളും സ്വന്തമാക്കി തന്റെ ഫുട്ബോൾ കരിയറിന്റെ മഹത്വം മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത അത്ര ഉയരത്തിൽ തങ്കലിപികളാൽ എഴുതുകയാണ്.
ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ ലിയോ മെസ്സി സ്കോർ ചെയ്ത കളിയിൽ എവേ സ്റ്റേഡിയത്തിൽ പിഎസ്ജി സമനില വഴങ്ങിയിരുന്നു. എന്നാൽ ഫ്രഞ്ച് ലീഗ് കിരീടം നെടുവാൻ ഒരു സമനില ദൂരം മാത്രം മതിയാകുന്ന പിഎസ്ജി മത്സരം കഴിഞ്ഞതോടെ കിരീടനേട്ടം ആഘോഷിക്കുകയായിരുന്നു. സീസണിന്റെ പാതിവഴിയിൽ പരിക്ക് കാരണം വീണുപോയ നെയ്മർ ജൂനിയറിന്റെ അഭാവത്തിൽ മറ്റു സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും കിലിയൻ എംബാപ്പെയും കൂടിചേർന്നാണ് സീസൺ അവസാനിപ്പിക്കുന്നത്.
ഫ്രഞ്ച് ലീഗ് കിരീടനേട്ടം ആഘോഷിച്ച ലിയോ മെസ്സി തന്റെ കരിയറിൽ മറ്റൊരു പൊൻതൂവൽ കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ട്രോഫികൾ നേടുന്ന കളിക്കാരൻ എന്ന നേട്ടമാണ് 43-ട്രോഫി നേടിയ ലിയോ മെസ്സി ആഘോഷിച്ചത്. എന്നാൽ തന്റെ മുൻസഹതാരമായ ഡാനി ആൽവാസിന്റെയൊപ്പമാണ് നിലവിൽ മെസ്സി ഈ റെക്കോർഡ് പങ്കുവെക്കുന്നത്.
Leo Messi becomes the most decorated player in history with 43 trophies — alongside Dani Alves. #Messi 🇦🇷 pic.twitter.com/ONc85zsMZz
— Semper Fi Messi (@SemperFiMessi) May 27, 2023
ഫിഫ വേൾഡ് കപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ, അണ്ടർ 20 വേൾഡ് കപ്പ്, ഒളിമ്പിക്സ് എന്നീ രാജ്യാന്തര ട്രോഫികൾ അർജന്റീനക്കൊപ്പം നേടിയ ലിയോ മെസ്സി ക്ലബ് തലത്തിൽ നിരവധി ട്രോഫികൾ സ്വന്തമാക്കിയിട്ടുണ്ട്. പിഎസ്ജിക്കൊപ്പം 2 ലീഗ് കിരീടങ്ങളും ഒരു ഫ്രഞ്ച് സൂപ്പർ കപ്പും നേടിയ മെസ്സി ബാഴ്സക്കൊപ്പമാണ് കൂടുതൽ കിരീടങ്ങൾ നേടിയത്.
Leo Messi becomes the most decorated player in history with 43 trophies — alongside Dani Alves. ✨🇦🇷 #Messi
— Fabrizio Romano (@FabrizioRomano) May 27, 2023
Historical night for Leo while he wins the Ligue1 title with PSG — he will leave the club in the next few weeks. pic.twitter.com/XPebwbyWl6
10 ലാലിഗ, 4 യുവേഫ ചാമ്പ്യൻസ് ലീഗ്, 3 ഫിഫ ക്ലബ് വേൾഡ് കപ്പ്, 3 യുവേഫ സൂപ്പർ കപ്പ്, 7 കോപ്പ ഡൽ റേ, 8 സ്പാനിഷ് സൂപ്പർ കപ്പ് എന്നിങ്ങനെയാണ് ലിയോ മെസ്സിയുടെ കിരീടനേട്ടങ്ങൾ. ഈ സീസൺ കഴിയുന്നതോടെ പിഎസ്ജി വിടാനൊരുങ്ങുന്ന ലിയോ മെസ്സിക്ക് ഒരു ട്രോഫി കൂടി നേടിയാൽ ഡാനി ആൽവാസിനെ മറികടന്നുകൊണ്ട് ഈ റെക്കോർഡ് തന്റേത് മാത്രമാക്കി തിരുത്തിയെഴുതാം.