ലയണൽ മെസ്സിയുടെ കാര്യത്തിൽ ലാലിഗ തീരുമാനം കൈകൊണ്ടു, ഔദ്യോഗികമായി ഉടൻ അറിയിക്കും |Lionel Messi

അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയുടെ ക്ലബ് ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്.നിലവിലെ ക്ലബ് ഫ്രഞ്ച് ചാമ്പ്യൻ പാരീസ് സെന്റ് ജെർമെയ്‌നുമായി തുടരേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനം എടുത്തിട്ടുണ്ടെന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ സീസണോട് ഫ്രഞ്ച് ക്ലബ്ബുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കുകയാണ്. ഏഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നും വലിയ ഓഫറുമായി ക്ലബ്ബുകൾ മെസ്സിക്ക് പിന്നാലെ കൂടിയിട്ടുണ്ട്. എന്നാൽ തന്റെ മുൻകാല ക്ലബ് ബാഴ്‌സയിലേക്ക് തിരിച്ചു പോവാനാണ് മെസ്സി ആഗ്രഹിക്കുന്നത്.

ബാഴ്സലോനയിലേക്കുള്ള ലയണൽ മെസ്സിയുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷം പകർന്നുകൊണ്ട് പ്രശസ്ത മാധ്യമപ്രവർത്തകനായ ജെറാർഡ് മോറീനോ.സ്പാനിഷ് മാധ്യമപ്രവർത്തകൻ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസ്സിയെ കൊണ്ടുവരാനുള്ള എഫ്സി ബാഴ്സലോന നേതൃത്വത്തിന്റെ വിസിബിലിറ്റി പ്ലാനുകൾക്ക് ലാലിഗ വാക്കുകളാൽ അംഗീകാരം നൽകിയിട്ടുണ്ട്.അൽപ്പം ദിവസങ്ങൾക്കുള്ളിൽ ലാലിഗ ഇത് ഒഫീഷ്യൽ ആയി അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്. ലയണൽ മെസ്സിയുടെ തിരിച്ചുവരവിന് ലാലിഗ പച്ചകൊടി വീശുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

2021 വരെ എഫ്സി ബാഴ്സലോന ക്ലബ്ബിൽ ഇതിഹാസസമാനമായ ഒരു കരിയർ പടുത്തുയർത്തിയാണ് ലയണൽ മെസ്സി ക്ലബ്ബിൽ നിന്നും കണ്ണീരോടെ വിട പറഞ്ഞത്. ലയണൽ മെസ്സിയുടെ പടിയിറക്കത്തിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ബാഴ്സലോന ക്ലബ്‌ നേതൃത്വം ഏറ്റുവാങ്ങിയത്.എന്നാൽ പിഎസ്ജി ക്ലബ്ബിൽ തന്റെ മികവ് ആവർത്തിക്കാൻ ലയണൽ മെസ്സിക്കായില്ല, പിഎസ്ജി ഫാൻസിന്റെ തന്നെ എതിർപ്പുകളും വിമർശനങ്ങളും കാരണം ഫ്രഞ്ച് ക്ലബ്ബിൽ കരാർ പുതുക്കാൻ താല്പര്യം പ്രകടിപ്പിക്കാത്ത ലയണൽ മെസ്സിയെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ട്രാൻസ്ഫറിലൂടെ ക്ലബ്ബിൽ തിരിച്ചെത്തിക്കാനാണ്‌ ബാഴ്സലോന ശ്രമങ്ങൾ നടത്തുന്നത്.

സൗദി ക്ലബ്ബായ അൽഹിലാൽ റെക്കോർഡ് ഓഫറുകൾ നൽകികൊണ്ട് മെസ്സിയെ സ്വന്തമാക്കാൻ ശക്തമായി രംഗത്തുണ്ടെങ്കിലും ബാഴ്സലോന ക്ലബ്ബിൽ താരം തിരിച്ചെത്തണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.