IFFHS പുരസ്കാരം നേടി ഹൂലിയൻ ആൽവരസ്, സ്വന്തമാക്കിയത് ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള അവാർഡ്!
ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അസാമാന്യ പ്രകടനം നടത്തിക്കൊണ്ട് ഫുട്ബോൾ ആരാധകരുടെ മനം കവർന്ന യുവ താരമാണ് ഹൂലിയൻ ആൽവരസ്. അർജന്റീനയുടെ കിരീടനേട്ടത്തിൽ വലിയൊരു റോൾ വഹിക്കാൻ ഈ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരത്തിന് സാധിച്ചിട്ടുണ്ട്. ക്രൊയേഷ്യക്കെതിരെയുള്ള സെമിഫൈനൽ മത്സരത്തിൽ താരം നേടിയ ഇരട്ട ഗോളുകളൊക്കെ നിർണായകമായി മാറുകയായിരുന്നു.
ഈ അർജന്റീന സൂപ്പർ താരത്തെ തേടി ഇപ്പോൾ ഒരു പുരസ്കാരം എത്തിയിട്ടുണ്ട്.IFFHS പുരസ്കാരമാണ് ഇപ്പോൾ ഹൂലിയൻ ആൽവരസ് കരസ്ഥമാക്കിയിട്ടുള്ളത്. അതായത് ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിന് IFFHS പുരസ്കാരം സമ്മാനിക്കുന്നുണ്ട്. ഈ കാറ്റഗറിയിലെ കഴിഞ്ഞ വർഷത്തെ അവാർഡാണ് ഇപ്പോൾ ആൽവരസ് കരസ്ഥമാക്കിയിരിക്കുന്നത്.
ഒരൊറ്റ മത്സരത്തിൽ മാത്രമായി 6 ഗോളുകൾ നേടി കൊണ്ടാണ് ആൽവരസ് ഈ പുരസ്കാരത്തിന് അർഹനായിട്ടുള്ളത്. കഴിഞ്ഞവർഷം മെയ് 25ന് കോപ ലിബർട്ടഡോറസിൽ നടന്ന മത്സരത്തിൽ ഹൂലിയൻ ആൽവരസ് ആറ് ഗോളുകളാണ് കരസ്ഥമാക്കിയിട്ടുള്ളത്. അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.
അലയൻസ് ലിമയായിരുന്നു അന്ന് റിവർ പ്ലേറ്റിന്റെ എതിരാളികൾ.15, 18, 41, 54, 57, 83 മിനുട്ടുകളിലായിരുന്നു ഹൂലിയൻ ആൽവരസിന്റെ ഗോൾ പിറന്നത്. ഒന്നിനെതിരെ 8 ഗോളുകൾക്കായിരുന്നു അന്ന് റിവർ പ്ലേറ്റ് വിജയിച്ചിരുന്നത്.അയൂബ് അൽ ഹമിദിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്.
WORLD'S BEST ONE-MATCH GOAL SCORER 2022
— IFFHS (@iffhs_media) January 8, 2023
Julian Alvarez scored 6 goals with River Plate on 25 May 2022 in Copa Libertadores!
For more information:https://t.co/j75cRZPSX2#iffhs_news #awards #history #statistics #world_cup #win #player #national #international #top #best #iffhs pic.twitter.com/OXI520JGip
ഏതായാലും ഈ സീസണിൽ മികച്ച പ്രകടനമാണ് ഇപ്പോൾ ഹൂലിയൻ ആൽവരസ് പുറത്തെടുക്കുന്നത്.മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി താരം കളിച്ച എല്ലാ കോമ്പറ്റീഷനിലും ഗോൾ നേടാൻ ഈ അർജന്റീന സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നു. പ്രീമിയർ ലീഗിൽ മൂന്ന് ഗോളുകൾ ആൽവരസ് ആകെ സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും താരത്തിന് ഈ അവാർഡ് ലഭിച്ചത് അർജന്റീന ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ്.