മത്സരങ്ങളുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോക്ക് പുറകിലായിട്ടും ഗോളുകളുടെ കാര്യത്തിൽ ഒപ്പത്തിനൊപ്പമെത്തി ലയണൽ മെസ്സി

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ കരുത്തരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു പിഎസ്ജി ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി ഈ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്തിയിരുന്നു.ഈ വർഷത്തെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ കണ്ടെത്താൻ ലയണൽ മെസ്സിക്ക് സാധിക്കുകയായിരുന്നു.

തുടർച്ചയായ പത്തൊമ്പതാം വർഷത്തിലാണ് മെസ്സി ഇപ്പോൾ ഗോൾ കണ്ടെത്തുന്നത്. 2005 മുതൽ 2023 വരെ ഗോൾ നേടാൻ മെസ്സിക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. ഇത് എട്ടാമത്തെ വർഷത്തിലാണ് മെസ്സി ഇപ്പോൾ ആദ്യ മത്സരത്തിൽ തന്നെ ഗോൾ സ്വന്തമാക്കുന്നത്. ഇന്നലെ ലയണൽ മെസ്സി നേടിയ ഗോൾ ഈ സീസണിൽ ലീഗ് വണ്ണിൽ മെസ്സി നേടുന്ന എട്ടാമത്തെ ഗോൾ ആയിരുന്നു.

13 ഗോളുകൾ ആകെ ഈ സീസണിൽ മെസ്സി ഇപ്പോൾ ക്ലബ്ബിനുവേണ്ടി പൂർത്തിയാക്കി കഴിഞ്ഞു.ക്ലബ്ബിനുവേണ്ടി ആകെ 696 ഗോളുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.കരിയറിൽ മെസ്സി 794 ഗോളുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഗോളുകളുടെ കാര്യത്തിൽ ഇപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒപ്പം എത്താനും ലയണൽ മെസ്സിക്ക് കഴിഞ്ഞു.

അതായത് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ക്രിസ്റ്റ്യാനോ ആകെ 696 ഗോളുകളാണ് നേടിയിട്ടുള്ളത്. ഈ ഗോളുകൾ നേടാൻ 919 മത്സരങ്ങൾ റൊണാൾഡോക്ക് വേണ്ടിവന്നു. 197 അസിസ്റ്റുകളും ആണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.ഗോളുകളുടെ കാര്യത്തിൽ റൊണാൾഡോക്ക് ഒപ്പം എത്താൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. 696 ഗോളുകൾ മെസ്സി നേടി കഴിഞ്ഞു. കേവലം 832 മത്സരങ്ങളിൽ നിന്നാണ് മെസ്സിയുടെ ഈ നേട്ടം.കൂടാതെ 297 അസിസ്റ്റുകളും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം മെസ്സി അവസാനമായി കളിച്ചത് വേൾഡ് കപ്പ് ഫൈനൽ മത്സരമായിരുന്നു. ആ മത്സരത്തിൽ രണ്ടു ഗോളുകൾ നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു.ഈ വർഷത്തെ ആദ്യമത്സരത്തിലും മെസ്സി ഗോൾ കണ്ടെത്തി.ഈ പ്രായത്തിലും ലയണൽ മെസ്സി ഓരോ ദിവസവും ആരാധകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്.