ലീഗ്സ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഷാർലറ്റ് എഫ്‌സിക്കെതിരെ ലയണൽ മെസ്സിയും ഇന്റർ മയാമിയും വീണ്ടും ഇറങ്ങുകയാണ്.ഇന്ത്യൻ സമയം ശനിയാഴ്ച കാലത്ത് ആറു മണിക്കാണ് മത്സരം അരങ്ങേറുക.ഇന്റർ മിയാമി തങ്ങളുടെ ലീഗ്സ് കപ്പ് ക്യാമ്പയിനിൽ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ല.
അവരുടെ അവസാന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മിയാമി വിജയിച്ചു.ടൂർണമെന്റിൽ ഷാർലറ്റ് രണ്ട് സമനില നേടി, ഒരിക്കൽ ഗ്രൂപ്പ് ഘട്ടത്തിലും മറ്റൊരു തവണ നോക്കൗട്ട് ഘട്ടത്തിലും. പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് തവണയും അവർ വിജയിച്ചു.ഗ്രൂപ്പ് ഘട്ടത്തിൽ ക്രൂസ് അസുലിനെതിരെ 1-2 നും അറ്റ്ലാന്റ യുണൈറ്റഡിനെതിരെ 4-0 നും അവർ വിജയിച്ചു. ടോപ്പ് ഓഫ് ദ ടേബിൾ ഫിനിഷിനെ തുടർന്ന് 32 റൗണ്ടിലേക്ക് യോഗ്യത നേടിയ അവർ ഒർലാൻഡോ സിറ്റിക്കെതിരെ 3-1 ന് ആ മത്സരം വിജയിച്ചു.
എഫ്‌സി ഡാളസിനെതിരായ തങ്ങളുടെ റൗണ്ട് ഓഫ് 16 മത്സരത്തിൽ അവർ ഔദ്യോഗിക 90 മിനിറ്റിന്റെ അവസാനം 4-4 സമനിലയിൽ പിരിഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-5 മാർജിനിൽ അവർ വിജയിച്ചു.ലയണൽ മെസ്സി തന്റെ അവിശ്വസനീയമായ കഴിവുകൾ ഉപയോഗിച്ച് ലീഗ്സ് കപ്പിനെ തീർച്ചയായും കണ്ടിരിക്കേണ്ട ടൂർണമെന്റാക്കി മാറ്റി.സൂപ്പർ താരം ലയണൽ മെസ്സിയുടെ ഉജ്വല ഫോമിലാണ് ഇന്റർ മയാമി വിശ്വാസമർപ്പിച്ചിരിക്കുന്നത്.
The magic continues tomorrow ✨#MIAvCLT | 8:30PM ET | https://t.co/le7dRNZj2Y pic.twitter.com/UIZj0ULRFh
— Inter Miami CF (@InterMiamiCF) August 10, 2023
മുൻ ബാഴ്‌സലോണ ത്രിത്വങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ, ലയണൽ മെസ്സി എന്നിവരുടെ കരുത്തിൽ ഇന്റർ മിയാമി തങ്ങളുടെ കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.കൂടാതെ റോബർട്ട് ടെയ്‌ലർ, ജോസഫ് മാർട്ടിനെസ് തുടങ്ങിയ താരങ്ങളൂം ഫോമിലേക്ക് ഉയർന്നിട്ടുണ്ട്.