‘ഫ്രാൻസ് സ്കോർ ചെയ്യാൻ തുടങ്ങിയ നിമിഷം ഞാൻ അത് ഓഫാക്കി’: എയ്ഞ്ചൽ ഡി മരിയ
കഴിഞ്ഞ വർഷം വളരെ ആവേശകരമായ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ കഴിഞ്ഞു. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള 2022 ഫിഫ ലോകകപ്പ് ഫൈനൽ ഒരു ത്രില്ലർ സിനിമ പോലെയായിരുന്നു. ആ മത്സരത്തിൽ അപ്രതീക്ഷിതമായ പല സംഭവങ്ങളും ഉണ്ടായി. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തി.
വിങ്ങർ എയ്ഞ്ചൽ ഡി മരിയ അർജന്റീനയ്ക്ക് വേണ്ടി ഫൈനലിൽ കളിച്ച് ഒരു ഗോൾ നേടി. ഡി മരിയ അടുത്തിടെ ആ ഫൈനൽ മത്സരത്തെക്കുറിച്ച് സംസാരിച്ചു. തന്റെ കുടുംബത്തോടൊപ്പം ഫൈനൽ മത്സരം വീണ്ടും കണ്ടെങ്കിലും ഫ്രാൻസ് സ്കോർ ചെയ്യാൻ തുടങ്ങിയപ്പോൾ അത് ഓഫാക്കിയെന്നും അദ്ദേഹം പറയുന്നു. TYC സ്പോർട്സാണ് എയ്ഞ്ചൽ ഡി മരിയയുടെ അഭിപ്രായം പുറത്തുവിട്ടത്.
“ഡിസംബർ 30ന് ഞാൻ വീണ്ടും അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ കണ്ടു. ഞാൻ എന്റെ ഭാര്യയോടും കുട്ടികളോടുമൊപ്പം വീണ്ടും മത്സരം കണ്ടു. അർജന്റീന രണ്ട് ഗോൾ നേടുന്നത് വരെ എ ഞാൻ കണ്ടു.ഫ്രാൻസ് സ്കോർ ചെയ്യാൻ തുടങ്ങിയ നിമിഷം ഞാൻ അത് ഓഫാക്കി,” ഡി മരിയ പറഞ്ഞു. ഫൈനലിലെ അർജന്റീനയുടെ ഭാഗ്യതാരം എയ്ഞ്ചൽ ഡി മരിയ തന്റെ 35-ാം ജന്മദിനം ആഘോഷിക്കുകയാണ്.
It's Ángel Di María's birthday and here is his World Cup final performance. Redemption. Happy birthday fideo and thank you for everything.pic.twitter.com/JnoicX0mVe
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) February 14, 2023
എയ്ഞ്ചൽ ഡി മരിയ 2021 കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ സ്കോർ ചെയ്തു, പിന്നീട് ഇറ്റലിക്കെതിരെ 2022 ഫൈനൽസിമയിലും ഫ്രാൻസിനെതിരെ ലോകകപ്പ് ഫൈനലിലും ഗോളുകൾ നേടി. അർജന്റീനയുടെ അവസാന മൂന്ന് ഫൈനലുകളിലും ഗോൾ നേടിയ ഒരേയൊരു കളിക്കാരൻ. അർജന്റീന ആരാധകർ ഡി മരിയയെ സ്നേഹത്തോടെ വിളിക്കുന്നത് ‘എയ്ഞ്ചൽ’ എന്നാണ്.