ട്രാൻസ്ഫർ റൗണ്ടപ്പ് : പോർച്ചുഗീസ് സൂപ്പർതാരത്തെ ബാഴ്സക്ക്‌ വേണം,കാൻസെലോ സിറ്റി വിട്ട് ബുണ്ടസ്ലിഗയിലേക്ക്!

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡറായ ഹാരി മഗ്വയ്ർക്ക് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം സ്ഥാനം ലഭിക്കാറില്ല. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ്ബ് വിടുമെന്നുള്ള വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യം അറിയിച്ചുകൊണ്ട് ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാൻ മുന്നോട്ടുവന്നിട്ടുണ്ട്. ലോൺ അടിസ്ഥാനത്തിലാണ് ഇന്റർമിലാൻ താരത്തെ ആവശ്യപ്പെട്ടിരിക്കുന്നത്.

യുവന്റസ് സൂപ്പർ താരമായ വെസ്റ്റേൺ മക്കെന്നിയെ പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കി കഴിഞ്ഞു. 35 മില്യൺ പൗണ്ട് ആണ് താരത്തിന്റെ വിലയായികൊണ്ടു വരുന്നത്.ലോൺ അടിസ്ഥാനത്തിലും പിന്നീട് സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷനുമാണ്.അതിനാണ് ഈ തുക വരുന്നത്.

കഴിഞ്ഞ സമ്മറിലായിരുന്നു ആഴ്സണൽ 19 വയസ്സ് മാത്രമുള്ള മാർക്കിഞ്ഞോസിനെ സ്വന്തമാക്കിയത്. ഒരു ഗോൾ അദ്ദേഹം നേടിയിട്ടുണ്ട്. അവസരങ്ങൾ വളരെ കുറവായതിനാൽ അദ്ദേഹം ഇപ്പോൾ ലോൺ അടിസ്ഥാനത്തിൽ ക്ലബ് വിടുകയാണ്.നോർവിച്ചിലേക്ക് പോവാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്.

അത്ലറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് താരമായ ഫെലിക്സ് നിലവിൽ ചെൽസിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ലോൺ കാലാവധി കഴിഞ്ഞുകൊണ്ട് അടുത്ത സീസണിലേക്ക് അദ്ദേഹം അത്ലറ്റിക്കോയിലേക്ക് തന്നെ തിരിച്ചെത്തും. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഈ പോർച്ചുഗീസ് താരത്തെ ടീമിലേക്ക് എത്തിക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട്.

ലിയോണിന്റെ യുവതാരമായ റയാൻ ചെർക്കിക്ക് വേണ്ടിയുള്ള പിഎസ്ജിയുടെ ശ്രമം വിഫലമായി.ക്ലബ്ബിന്റെ ഓഫർ ലിയോൺ നിരസിക്കുകയായിരുന്നു. തങ്ങളെ ഇൻസൾട്ട് ചെയ്യുന്ന രൂപത്തിലുള്ള ചെറിയ ഓഫറാണ് താരത്തിന് പിഎസ്ജി നൽകിയത് എന്നാണ് ലിയോണിന്റെ പ്രസിഡന്റ് ഇതേക്കുറിച്ച് പറഞ്ഞത്.

ഇന്റർ മിലാന്റെ ഡിഫൻഡർ ആയ മിലാൻ സ്ക്രിനിയർ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയിലേക്ക് പോകും. അതുകൊണ്ടുതന്നെ അവർക്ക് ഒരു സെന്റർ ബാക്കിനെ ആവശ്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിക്ടർ ലിന്റലോഫിനെ എത്തിക്കാൻ ഇപ്പോൾ ഇന്റർ മിലാൻ താല്പര്യപ്പെട്ടിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ കാൻസെലോ ക്ലബ്ബ് വിടുകയാണ്. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് താരത്തെ സ്വന്തമാക്കുക. ലോൺ അടിസ്ഥാനത്തിൽ താരത്തെ സ്വന്തമാക്കി പിന്നീട് നിലനിർത്താനുള്ള ഓപ്ഷൻ ഉണ്ടാവും.