ട്രാൻസ്ഫർ റൗണ്ടപ്പ്: ബാഴ്സ സൂപ്പർ താരത്തെ ന്യൂകാസിലിന് വേണം,ഫിർമിനോയും കാന്റെയും എങ്ങോട്ട്?

പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാം സ്പോർട്ടിങ് സിപിയുടെ പെഡ്രോ പോറോക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ ഒരു പകരക്കാരൻ ഇല്ലാതെ താരത്തെ വിട്ടു നൽകാൻ സ്പോർട്ടിംഗ് ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ എഫ്സി ബാഴ്സലോണയുടെ ഹെക്ടർ ബെല്ലറിനെ സ്വന്തമാക്കാൻ പോട്ടിംഗ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബാഴ്സയുടെ ഫ്രഞ്ച് സൂപ്പർതാരമായ ഡെമ്പലെ നിലവിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന് താല്പര്യമുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. 50 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.

ചെൽസിയുടെ വെറ്ററൻ താരമായ സെസാർ ആസ്പിലിക്യൂട്ടയെ സ്വന്തമാക്കാൻ ബാഴ്സക്ക് താൽപര്യമുണ്ട്.വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തിന് വേണ്ടി ശ്രമങ്ങൾ നടത്തും. ഒരുപക്ഷേ ചെൽസി അദ്ദേഹത്തെ കൈവിടാൻ തയ്യാറായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നത്.

ബാഴ്സയുടെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞ ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ ഇവിടെ സജീവമായിരുന്നു.എന്നാൽ ഇതിനെയെല്ലാം ഒരിക്കൽ കൂടി ബാഴ്സയുടെ പരിശീലകനായ സാവി തള്ളിക്കളഞ്ഞിട്ടുണ്ട്.റാഫീഞ്ഞ ബാഴ്സയിൽ തന്നെ തുടരും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഫ്രഞ്ച് സൂപ്പർ താരമായ മാർക്കസ് തുറാമിനെ എത്തിക്കുന്നതിന്റെ തൊട്ടരികിൽ ആണ് നിലവിൽ ജർമൻ ക്ലബ്ബായ ബയേൺ ഉള്ളത്.മോൻഷെൻഗ്ലാഡ്ബാഷിന്റെ താരമാണ് അദ്ദേഹം.പിഎസ്ജിക്ക് താല്പര്യമുണ്ടെങ്കിലും താരത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ബയേൺ ആണ് മുന്നിട്ട് നിൽക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചെൽസിയുടെ ഫ്രഞ്ച് താരമായ കാന്റെയുടെ കരാർ അവസാനിക്കാനിരിക്കുകയാണ്. അദ്ദേഹം ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യത. മിഡ്ഫീൽഡിലേക്ക് ജൂഡ് ബെല്ലിങ്‌ഹാമിനെ സ്വന്തമാക്കാൻ ആണ് റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നത്. താരത്തെ ഈ ട്രാൻസ്ഫറിൽ ലഭിച്ചിട്ടില്ലെങ്കിൽ ഫ്രീ ട്രാൻസ്ഫറിൽ കാന്റെയെ എത്തിക്കാൻ റയൽ മാഡ്രിഡ് താല്പര്യപ്പെടുന്നുണ്ട്.

ഇന്റർ മിലാന്റെ സൂപ്പർ താരമായ ലുക്കാകു ഇപ്പോൾ മികച്ച നിലയിൽ ഒന്നുമല്ല ഉള്ളത്.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പകരക്കാരനായി കൊണ്ട് ലിവർപൂളിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ഫിർമിനോയെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ഉദ്ദേശിക്കുന്നുണ്ട്. അടുത്ത സമ്മറിൽ ഫിർമിനോ ലിവർപൂൾ വിടാൻ സാധ്യതകൾ ഏറെയാണ്.