മെസ്സിയാണ് മികച്ച താരം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്, ക്രിസ്റ്റ്യാനോക്കൊപ്പം പരിശീലനം നടത്തിയപ്പോൾ അത് ശരിയാണെന്ന് തെളിഞ്ഞു: വിൻസന്റ് അബൂബക്കർ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തങ്ങളുടെ ടീമിലെത്തിച്ചുകൊണ്ട് ഏവരെയും ഞെട്ടിക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് സാധിച്ചിരുന്നു. വലിയ സാലറിയാണ് റൊണാൾഡോ ഈ ക്ലബ്ബ് നൽകുക. താരം ഇതുവരെ ക്ലബ്ബിന് വേണ്ടി അരങ്ങേറിയിട്ടില്ല.പിഎസ്ജിക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ സൗദിയിലുള്ള അരങ്ങേറ്റം റൊണാൾഡോ നടത്തിയേക്കും.

ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതോടുകൂടി സൂപ്പർ താരമായ വിൻസന്റ് അബൂബക്കറിന്റെ കോൺട്രാക്ട് ക്ലബ്ബ് ടെർമിനേറ്റ് ചെയ്തു എന്ന വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ ഫാബ്രിസിയോ റൊമാനോ അത് തള്ളിക്കളഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്. പുതിയ ഒരു ക്ലബ്ബ് കിട്ടിക്കഴിഞ്ഞാൽ വിൻസന്റ് അബൂബക്കർ അൽ നസ്ർ വിടാനുള്ള സാധ്യതകൾ തന്നെയാണ് ഇവിടെയുള്ളത്.

റൊണാൾഡോ അൽ നസ്റിലേക്ക് വന്നതിനുശേഷം വിൻസന്റ് അബൂബക്കർ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരം ലയണൽ മെസ്സിയാണ് എന്നുള്ളത് ഒരിക്കൽ കൂടി താൻ തിരിച്ചറിഞ്ഞു എന്നാണ് വിൻസന്റ് അബൂബക്കർ പറഞ്ഞിട്ടുള്ളത്.മുണ്ടോ ഡിപ്പോർട്ടിവോ,TNT സ്പോർട്സ് തുടങ്ങിയ പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം അദ്ദേഹത്തിന്റെ ഈ വാക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

‘ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരമാണ് ലയണൽ മെസ്സി എന്നായിരുന്നു ഞാൻ എപ്പോഴും കരുതിയിരുന്നത്. പിന്നീടാണ് ക്രിസ്റ്റ്യാനോക്കൊപ്പം ഞാൻ പരിശീലനം നടത്തിയിരുന്നത്. മെസ്സിയാണ് റൊണാൾഡോയേക്കാൾ മികച്ച താരം എന്നുള്ളത് എനിക്ക് വീണ്ടും വ്യക്തമാവുകയായിരുന്നു ‘ ഇതാണ് വിൻസന്റ് അബൂബക്കർ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇദ്ദേഹത്തിന്റെ ഈ പ്രസ്താവന ഒരുപക്ഷേ ക്ലബ്ബിൽ വലിയ അലങ്കോലങ്ങൾ സൃഷ്ടിച്ചേക്കാം.പക്ഷേ ഇനി വിൻസന്റ് അബൂബക്കർ ക്ലബ്ബിൽ കളിക്കാനുള്ള സാധ്യതകൾ കുറവാണ്. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ വേൾഡ് കപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടിക്കൊണ്ട് കയ്യടി നേടിയ താരമാണ് വിൻസന്റ് അബൂബക്കർ.