ജീവിതത്തിൽ ആദ്യമായി മെസ്സിയെ നേരിടാനെത്തിയ ബാസ്കറ്റ്ബോൾ താരം മെസ്സിയുടെ കിരീടാരോഹണം കണ്ട് മടങ്ങി |Lionel Messi
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയെ തന്റെ മിടുക്കിൽ ലീഗ് കപ്പിന്റെ കിരീടം നേടി കൊടുത്തിരുന്നു. യൂറോപ്യൻ ഫുട്ബോൾ കരിയറിനോട് വിടചൊല്ലി അമേരിക്കൻ ഫുട്ബോളിലേക്ക് പുതിയ കരിയർ പടുത്തുയർത്താൻ എത്തിയ ലിയോ മെസ്സി ആദ്യ മത്സരങ്ങളിൽ തന്നെ തകർപ്പൻ ഫോമിൽ നിറഞാടുന്ന കാഴ്ചയാണ് കാണുന്നത്.
നാഷ്വില്ലെക്കെതിരെ നടന്ന ഇന്റർ മിയാമിയുടെ ഫൈനൽ മത്സരം കാണാൻ അമേരിക്കയിലെ പ്രമുഖരായ സെലിബ്രിറ്റിസ് ആണ് എത്തിയത്. നാഷ്വില്ലേ ടീമിന്റെ ആരാധകനായ അമേരിക്കയിലെ പ്രൊഫഷണൽ ബാസ്ക്കറ്റ്ബോൾ താരമായ ഗ്രീക്ക്-നൈജീരിയൻ താരം ഗ്യാനിസ് മത്സരം കാണാൻ എത്തിയപ്പോൾ ലിയോ മെസ്സിയേയും ഇന്റർ മിയാമിയെയും കുറിച്ചാണ് സംസാരിച്ചത്.
ഇന്റർമിയാമിക്ക് വേണ്ടി ലിയോ മെസ്സി ഞങ്ങൾക്കെതിരെ കളിക്കുന്നു എന്നതിൽ സന്തോഷമുണ്ടെന്നും ലിയോ മെസ്സിക്കെതിരെ ജീവിതത്തിൽ ആദ്യമായാണ് നേരിടാൻ ഒരുങ്ങുന്നത് എന്നും അമേരിക്കൻ ബാസ്ക്കറ്റ്ബോൾ താരം പറഞ്ഞു. എല്ലായിപ്പോഴും ലിയോ മെസ്സിയെ സപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഈയൊരു തവണ ലിയോ മെസ്സിക്ക് എതിരെയാണ് താൻ നിലനിൽക്കുന്നത് എന്നാണ് ഗ്യാനീസ് പറഞ്ഞതിനർത്ഥം.
Giannis Antetokounmpo: “It’s gonna be a first time I’m rooting against Messi.” 😂pic.twitter.com/gfHJjZVihz
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 20, 2023
എന്നാൽ ഫൈനൽ മത്സരത്തിൽ ഗോൾ നേടി ലിയോ മെസ്സി തന്റെ ടീമിനെ മുന്നിലെത്തിച്ചെങ്കിലും നിശ്ചിത സമയത്ത് മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇന്റർ മിയാമി വിജയിക്കുകയായിരുന്നു. നാഷ്വില്ലേയെ പരാജയപ്പെടുത്തി ഇന്റർമിയാമി ലീഗ് കപ്പിന്റെ കിരീടം നേടി. ഇതോടെ നാഷ്വില്ലേയെ സപ്പോർട്ട് ചെയ്യാനെത്തിയ ഗ്യാനീസ് ലിയോ മെസ്സിയും ഇന്റർ മിയാമിയും ലീഗ് കപ്പിന്റെ കിരീടം ഉയർത്തുന്നത് കണ്ടാണ് മടങ്ങിയത്.