എതിർടീം താരങ്ങൾ പോലും അത്ഭുതപ്പെടുത്തുന്നു, മെസ്സിയുടെ ജേഴ്സി ലഭിച്ച എതിരാളി പറഞ്ഞത് അത്ഭുതപ്പെടുത്തി |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയെ തന്റെ മിടുക്കിൽ ലീഗ് കപ്പിന്റെ കിരീടം നേടി കൊടുത്തിരുന്നു. യൂറോപ്യൻ ഫുട്ബോൾ കരിയറിനോട് വിടചൊല്ലി അമേരിക്കൻ ഫുട്ബോളിലേക്ക് പുതിയ കരിയർ പടുത്തുയർത്താൻ എത്തിയ ലിയോ മെസ്സി ആദ്യ മത്സരങ്ങളിൽ തന്നെ തകർപ്പൻ ഫോമിൽ നിറഞാടുന്ന കാഴ്ചയാണ് കാണുന്നത്.

ഇന്റർമിയാമി ജേഴ്സിയിലെ ആദ്യത്തെ ഏഴ് മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകളും അസിസ്റ്റും നേടിയ ലിയോ മെസ്സി മനോഹരമായ ഗോളുകളാണ് മിയാമി ജേഴ്സിയിൽ നേടിയിട്ടുള്ളത്. ഏഴു മത്സരങ്ങളിലും ഗോളടിച്ച ലിയോ മെസ്സി ലീഗ് കപ്പിന്റെ കിരീടം ഇന്റർമിയാമിക്ക് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കാണ് വഹിച്ചത്. നാഷ്വില്ലേക്കെതിരെ നടന്ന ഫൈനൽ മത്സരത്തിനോടുവിലാണ് ഇന്റർ മിയാമി കിരീടം നേടുന്നത്.

മത്സരശേഷം ഇന്റർമിയാമിയുടെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ മിയാമി ജേഴ്സി ലഭിച്ച നാഷ്വില്ലേയുടെ അമേരിക്കൻ താരമായ ഡാക്സ് മകാർട്ടി മത്സരത്തിനുശേഷം തന്നെ ഇൻസ്റ്റഗ്രാമിൽ മെസ്സിയുടെ ജേഴ്സി പിടിച്ചുനിൽക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ക്യാപ്ഷൻ നൽകി. ലിയോ മെസ്സിയുടെ ജേഴ്സി തന്റെ ബെഡ്റൂമിൽ ഫ്രെയിം ചെയ്തു വെക്കാൻ പോവുകയാണ് എന്നാണ് നാഷ്വില്ലേ താരം പറഞ്ഞത്. ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മെസ്സിയുടെ ജേഴ്സി ലഭിച്ചതിനാൽ ആശ്വാസമുണ്ടെന്നും 36 കാരനായ അമേരിക്കൻ ഫുട്ബോൾ താരം പറഞ്ഞു.

മിയാമി ജേഴ്സിയിലുള്ള ഓരോ മത്സരങ്ങൾക്ക് ശേഷവും ലിയോ മെസ്സിയുടെ ജേഴ്‌സി വാങ്ങാൻ എതിർടീമിലെ താരങ്ങൾ ഒന്നടങ്കം തിരക്ക് കൂട്ടുന്ന കാഴ്ചകളാണ് നമുക്ക് കാണാനാവുന്നത്. ലിയോ മെസ്സിയുടെ കളി കാണുവാൻ വേണ്ടി അമേരിക്കയിലെ പ്രമുഖരായ സെലിബ്രിറ്റീസ് സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയും നമുക്ക് കാണാനാവും. മത്സരത്തിൽ തോറ്റെങ്കിലും ലിയോ മെസ്സിയോടൊപ്പം ചിത്രങ്ങൾ എടുത്താണ് എതിർ ടീമിലെ താരങ്ങൾ മൈതാനം വിടുന്നത്.