അർജന്റീനക്കൊപ്പമാണെങ്കിലും മിയാമിയെ മെസ്സി മറന്നില്ല, മിയാമിയുടെ വിജയത്തിന് പിന്നാലെ അർജന്റീന താരത്തിന്റെ വെളിപ്പെടുത്തൽ

ഏഴുതവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന നായകൻ ലിയോ മെസ്സി അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള അർജന്റീന ക്യാമ്പിലാണ്. അർജന്റീന ടീമിനോടൊപ്പം നാഷണൽ ഡ്യൂട്ടിയിൽ പങ്കെടുക്കുന്നതിനാൽ ലിയോ മെസ്സിക്ക് മിയാമി ക്ലബ്ബിന്റെ കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു.

എന്നാൽ ലിയോ മെസ്സി ഇല്ലാതെയും മത്സരത്തിൽ വിജയം നേടിയ ഇന്റർമിയാമി രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മൂന്നു പോയിന്റുകൾ സ്വന്തമാക്കിയത്. ഇന്റർമിയമിയുടെ മത്സരത്തിനു മുമ്പായി ലിയോ മെസ്സി ഉൾപ്പെടെ ദേശീയ ടീം ഡ്യൂട്ടിയിലേക്ക് പോയ താരങ്ങളിൽ നിന്നും ഞങ്ങൾക്ക് പ്രോത്സാഹന സന്ദേശങ്ങൾ ലഭിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് മിയാമിയുടെ അർജന്റീന താരം.

“മത്സരത്തിന് മുമ്പായി ഞങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന സന്ദേശങ്ങൾ ലയണൽ മെസ്സിയിൽ നിന്നും ദേശീയ ടീം ഡ്യൂട്ടിയിലേക്ക് പോയ മറ്റു താരങ്ങളിൽ നിന്നും ലഭിച്ചിരുന്നു. ” – മേജർ സോക്കർ ലീഗിൽ കളിക്കുന്ന അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയുടെ അർജന്റീന മിഡ്ഫീൽഡർ ഫാകുണ്ടോ ഫാരിയസ് മിയാമിയുടെ വിജയത്തിന് ശേഷം പറഞ്ഞു.

നിലവിൽ 26 മത്സരങ്ങളിൽ നിന്നും 28 പോയന്റുമായി പോയന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ ആണ് മിയാമിയുള്ളത്. കൂടുതൽ പോയന്റുകൾ നേടി ശേഷിക്കുന്ന മത്സരങ്ങൾ കൂടി വിജയം നേടിക്കൊണ്ട് സീസൺ അവസാനിക്കുമ്പോഴേക്കും ടോപ് സിക്സിൽ ഇടം നേടാനാണ് ഇന്റർ മിയാമിയുടെ ശ്രമങ്ങൾ. ഇന്റർമിയാമിയുടെ അടുത്ത മത്സരത്തിന് ലിയോ മെസ്സി തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.