ലാ പാസിനെ നേരിടാൻ ഓക്സിജൻ ട്യൂബുമായി ലയണൽ മെസ്സിയും കൂട്ടരും

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീനൻ ടീം ബോളിവിയയിൽ എത്തിയിരിക്കുകയാണ്. അർജന്റീനയെ സംബന്ധിച്ച് ബൊളീവിയ ദുർബലരായ എതിരാളികളാണ്. പക്ഷെ അർജന്റീന ബോളിവിയയെ ഭയപ്പെടുന്നുണ്ട്. അത് അവരുടെ ടീം സ്‌ട്രെങ്ത് കണ്ടിട്ടില്ല മറിച്ച് അവർക്കെതിരെ കളിക്കേണ്ട മത്സരത്തിന്റെ സാഹചര്യത്തെ ഓർത്താണ്.

ബോളിവിയയുടെ തട്ടകത്തിൽ നടക്കുന്ന ഈ മത്സരത്തിന്റെ വേദി എതിരാളികളുടെ പേടി സ്വപ്നമായ ലാ പാസ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് വലിയ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് ലാ പാസ്. അതിനാൽ ഒക്സിജന്റെ സാനിധ്യം ഇവിടെ കുറവാണ്. അതിനാൽ കളിക്കാർക്ക് ശ്വാസമെടുക്കുന്നതിന് വരെ വളരെ ബുദ്ധിമുട്ട് ഈ സ്റ്റേഡിയത്തിൽ അനുഭവപ്പെടാറുണ്ട്.

ബോളിവിയൻ കളിക്കാർ ലാ പാസിലെ സാഹചര്യവുമായി പൊരുത്തപ്പെട്ടതിനാൽ അവരെ സംബന്ധിച്ച് ലാ പാസ് ഒരു വെല്ലുവിളിയല്ല. പക്ഷെ എതിരാളികൾക്ക് ലാ പാസിൽ കളിക്കുക എന്നത് വലിയ പ്രതിസന്ധിയാണ്. അതിനാലാണ് എതിരാളികളുടെ പേടി സ്വപ്‍നം എന്ന വിശേഷണം ലാ പാസിനുള്ളത്.

ലാ പാസ്സിലെ മത്സരത്തിനായി അർജന്റീന താരങ്ങൾ ബോളിവിയയിൽ എത്തിയപ്പോൾ അർജന്റീന താരങ്ങൾ പേർസണൽ ഒക്സിജൻ ക്യൂബ് കൊണ്ട് വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റേഡിയത്തിലെ ഒക്സിജൻ കുറവിനെ നേരിടാനാണ് അർജന്റീന താരങ്ങൾ പേഴ്സണൽ ഒക്സിജൻ ക്യൂബ് കരുതിയത്.അതേ സമയം, സെപ്റ്റംബർ 13 ഇന്ത്യൻ സമയം പുലർച്ചെ 1:30 നാണ് മത്സരം. നേരത്തെ യോഗ്യത മത്സരത്തിൽ ഇക്വഡോറിനെ നേരിട്ട അർജന്റീന വിജയം സ്വന്തമാക്കിയിരുന്നു.