എല്ലാവർക്കും അർജന്റീനയെ തോല്പ്പിക്കണം, കാരണം ഞങ്ങൾ ലോകചാമ്പ്യൻമാരാണെന്ന് സ്കലോണി
2022 എന്നൊരു വർഷത്തിൽ തന്റെ ഫുട്ബോൾ കരിയറിന്റെ തലവര തന്നെ മാറ്റിയെഴുതി ലിയോ മെസ്സി അർജന്റീന ടീമിനെ മുന്നോട്ട് നയിച്ചപ്പോൾ ഇതുവരെ ഒരു രാജ്യാന്തര കിരീടം പോലുമില്ലാത്തവന് വർഷാവസാനം ലഭിച്ചത് ഫിഫ ലോകകപ്പ് ഉൾപ്പടെ മൂന്നു രാജ്യാന്തര കിരീടങ്ങളാണ്. പരിശീലകൻ ലയണൽ സ്കാലോണിയുടെ ടീം മികച്ച ഫോമിൽ അപരാജിതരായി കുതിക്കുകയാണ് ഇപ്പോഴും.
നിലവിലെ വേൾഡ് ചാമ്പ്യൻമാർ എന്ന നിലയിൽ സൗഹൃദ മത്സരങ്ങൾ കളിക്കുവാണോ ഏഷ്യയിലെത്തിയിരിക്കുകയാണ് അർജന്റീന ടീം. എന്നാൽ നമ്മുടെ നേട്ടങ്ങlil🥵വിഷമിക്കാതെ മുന്നോട്ട് പോകണമെന്നാണ് കോച്ച് പറയുന്നത്. വേൾഡ് ചാമ്പ്യൻമാരായതിനാൽ എല്ലാവരും അർജന്റീനയെ തോല്പ്പിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും പരിശീലകൻ പറഞ്ഞു.
“നമ്മുടെ നേട്ടങ്ങളിൽ വിശ്രമിക്കാതെ കളിക്കാരെ പരമാവധി പ്രയോജനപ്പെടുത്തുന്നത് തുടരുക എന്നതാണ് എന്റെ മോട്ടിവേഷൻ. ഫുട്ബോൾ തുടരുന്നു, ജീവിതം മുന്നോട്ട് പോകുന്നു, പുതിയ വെല്ലുവിളികൾ, ഒരുപക്ഷേ കൂടുതൽ ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം ഉണ്ടാകുമെന്ന് താരങ്ങൾ മനസ്സിലാക്കണം. കാരണം ചാമ്പ്യൻ ടീമായതിനാൽ എല്ലാവരും ഞങ്ങളെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നു, അതൊരു വെല്ലുവിളിയാണ്. എന്നാൽ നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകണം, ജീവിതവും ഫുട്ബോളും ഇങ്ങനെ മുന്നോട്ടു പോയികൊണ്ടിരിക്കും..” – സ്കലോണി പറഞ്ഞു.
👏🇦🇷 Lionel Scaloni:
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 11, 2023
“The motivation is to keep trying to improve, not rest on our laurels and keep getting the most out of the players. That they understand that football goes on, the life goes on, there will be new challenges, new challenges and probably much more difficult,… pic.twitter.com/bDEKWoloNw
നിലവിൽ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ വിമാനം ഇറങ്ങിയ അർജന്റീന ടീം ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിന് മുൻപായുള്ള പരിശീലന സെഷനുകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ജൂൺ 15-ന് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് ശേഷം ജകാർത്തയിൽ വെച്ച് അർജന്റീന ടീം ജൂൺ 19-ന് ഇന്തോനേഷ്യ ഫുട്ബോൾ ടീമിനെയും സൗഹൃദ മത്സരത്തിൽ നേരിടും.