മെസ്സിക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന് ബോധ്യം അർജന്റീനക്കുണ്ടെന്ന് ബ്രസീൽ ഇതിഹാസം | Lionel Messi

2022 വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസ്സിയുടെ അർജന്റീന ഇത് വരെ മൂന്ന് ലോകകപ്പുകൾ നേടിയിട്ടുണ്ട്: 1978 നും 1986 നും ശേഷം നീണ്ട 36 വർഷത്തിനു ശേഷമാണ് 2022 ൽ അർജന്റീന തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് കിരീടം ചൂടുന്നത് .1930, 1990, 2014 വർഷങ്ങളിൽ അർജന്റീന മൂന്ന് തവണ റണ്ണറപ്പാവുകയാണ് ചെയ്തത്.

2022 ഫിഫ ലോകകപ്പിൽ കോച്ചായ സ്കലോണിയുടെ കീഴിലായിരുന്നു അർജന്റീന കടന്നുവന്നത്. വളരെ പ്രതീക്ഷയോടുകൂടി വന്ന് ഫിഫ ലോകകപ്പിൽ ആദ്യത്തെ കളിയിൽ സൗദി അറേബ്യയുമായി കൊമ്പ് കോർത്തപ്പോൾ 2-1 എന്ന ഗോൾ വ്യത്യാസത്തിൽ അർജന്റീന തോൽവി വഴങ്ങുകയായിരുന്നു ഉണ്ടായത്. ഇതിൽ നിന്നുള്ള ആഘാതം വളരെ വലുതായിരുന്നു. ധാരാളം വിമർശനങ്ങളും കളിയാക്കലുകളും നേരിട്ട അർജന്റീന വളരെയധികം ബുദ്ധിമുട്ടുകൾ തരണം ചെയ്തുകൊണ്ടാണ് 2022 ലോകകപ്പ് ഉയർത്തിയത്. അർജന്റീന ടീമിനെയും 2022 ലോകകപ്പിലെ അവരുടെ ഏറ്റവും മികച്ച കളിരീതിയേയും കുറിച്ച് മുൻ ബ്രസീൽ പരിശീലകൻ ആയിരുന്ന ദുംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കാർലോസ് കെയ്റ്റാനോ ബ്ലെഡോൺ വെറി അഭിപ്രായം അറിയിച്ചിരിക്കുകയാണ്.

അദ്ദേഹം പറഞ്ഞു :“ഫുട്ബോൾ ഇഷ്ടപ്പെടുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫ്രാൻസിനെതിരായ അർജന്റീന ടീമിന്റെ ഫൈനൽ അതിശയകരവുമായിരുന്നു. എല്ലാവരും വളരെ ഉയർന്ന തലത്തിൽ കളിച്ചു, മെസ്സി എല്ലായ്പ്പോഴും എന്നപോലെ നിർണായകമായിരുന്നു.അവർ കളിക്കുന്നതിലെ നിശ്ചയദാർഢ്യം കാണുമ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു . അർജന്റീന താരങ്ങൾ ഓരോരുത്തരും അവർക്ക് വേണ്ടിയും സാക്ഷാൽ ലിയോ മെസ്സിക്ക് വേണ്ടിയും കളിക്കണമെന്നും ലക്ഷ്യം നേടുന്നതിന് രണ്ടും പ്രധാനമാണെന്നും മനസ്സിലാക്കിയിരുന്നു. “- എന്നാണ് അദ്ദേഹം ഡി സ്പോർട്സ്റേഡിയോ എന്ന മാധ്യമത്തിലൂടെ ദുംഗ അഭിപ്രായം അറിയിച്ചത്.

ദുംഗ എന്നപേരിൽ അറിയപ്പെടുന്ന കാർലോസ് കെയ്റ്റാനോ ബ്ലെഡോൺ വെറി മുമ്പ് പ്രതിരോധ മിഡ്ഫീൽഡർ പൊസിഷൻ കളിച്ചിരുന്ന ഒരു പ്രൊഫഷണൽ താരം കൂടിയായിരുന്നുഅദ്ദേഹം രണ്ടു തവണ ബ്രസീലിന്റെ മുഖ്യ പരിശീലകനും ആയിട്ടുണ്ട് . 2007 കോപ്പ അമേരിക്കയിലും 2009 ഫിഫ കോൺഫെഡറേഷൻസ് കപ്പിലും അവരെ വിജയത്തിലേക്കും 2010 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്കും ടീമിനെ നയിച്ചതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

ArgentinaLionel Messi
Comments (0)
Add Comment