ക്രിസ്ത്യാനോ റൊണാൾഡോ ട്രാൻസ്ഫറിൽ വൻ ട്വിസ്റ്റ്, അടുത്ത ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിഞ്ഞേക്കും |Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ്യൻ ഫുട്ബോൾ ഉപേക്ഷിച്ചുകൊണ്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിലേക്ക് പോയത് വലിയ അത്ഭുതം ഉണ്ടാക്കിയ കാര്യമായിരുന്ന ലോക ഫുട്ബോളിന്. റൊണാൾഡോ യൂറോപ്പിൽ തന്നെ തുടരുമെന്നും അവിടെവച്ച് തന്നെ കരിയർ അവസാനിപ്പിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരാധകർ പോലും കരുതിയിരുന്നത്. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഷ്യയിലേക്ക് പോവാൻ തീരുമാനമെടുക്കുകയായിരുന്നു.
ഇനി യുവേഫ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയെ കാണാൻ കഴിയില്ലല്ലോ എന്നുള്ളത് ആരാധകർക്ക് വലിയ നിരാശ നൽകുന്ന കാര്യമാണ്.കാരണം റൊണാൾഡോ കൈയടക്കി വെച്ചിരിക്കുന്ന ഒന്നാണ് യുവേഫ ചാമ്പ്യൻസ് ലീഗ്. പക്ഷേ പുതിയ വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നത് പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഉടനെ തന്നെ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള അവസരം കൈവന്നേക്കും.മാർക്ക എന്ന മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതായത് സൗദി ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴിലുള്ള ക്ലബ്ബാണ് ന്യൂ കാസിൽ യുണൈറ്റഡ്.നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിൽ സീസൺ മുഴുവനും ഈ ഫോം തുടർന്നാൽ അടുത്ത സീസണിൽ അവർക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയും. അങ്ങനെയാണ് എന്നുണ്ടെങ്കിൽ സൗദി ക്ലബ്ബായ അൽ നസ്സ്റിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയുടെ ഉടമസ്ഥതയിലുള്ള ന്യൂകാസിലിലേക്ക് എത്തും.അങ്ങനെ അദ്ദേഹത്തിന് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയും.
ലോൺ അടിസ്ഥാനത്തിൽ ആയിരിക്കും റൊണാൾഡോ പ്രീമിയർ ലീഗിലേക്ക് തന്നെ തിരികെ എത്തുക. അത്തരത്തിലുള്ള ഒരു ക്ലോസ് റൊണാൾഡോയുടെ കോൺട്രാക്ടിൽ ഉണ്ട് എന്നാണ് മാർക്ക പറഞ്ഞിട്ടുള്ളത്. പക്ഷേ ഇത് സത്യമാണോ എന്നുള്ളത് വ്യക്തമല്ല.റൊണാൾഡോ തിരികെ പ്രീമിയർ ലീഗിലേക്ക് തന്നെ എത്തുകയാണെങ്കിൽ അത് ആരാധകർക്ക് വളരെ ആവേശം പകരുന്ന ഒരു കാര്യമായിരിക്കും.
Cristiano Ronaldo reportedly has a clause in his Al-Nassr contract to play for Newcastle United should they qualify for next season’s Champions League https://t.co/A9n52fZaOd
— Mirror Football (@MirrorFootball) January 2, 2023
സൗദി ഉടമസ്ഥർ വന്നതോടുകൂടി ന്യൂകാസിൽ കൂടുതൽ പുതിയ താരങ്ങളെ എത്തിക്കുകയും ശക്തി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.അതിന്റെ ഫലമായി കൊണ്ടാണ് അവർ ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നത്. അടുത്ത ചാമ്പ്യൻസ് ന്യൂകാസിലിനെ കണ്ടാലും അത്ഭുതപ്പെടാനില്ല.അത്രയേറെ മികവിൽ അവർ കളിക്കുന്നുണ്ട്.ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിക്കഴിഞ്ഞാൽ റൊണാൾഡോ ഈ ക്ലോസ് ഉപയോഗപ്പെടുത്തി കൊണ്ടുവരുമോ എന്നുള്ളത് ഇനിയും കാത്തിരിക്കേണ്ട കാര്യമാണ്.