പരെഡസിനെ ഇടിച്ചു വീഴ്ത്തിയ സംഭവത്തിന്റെ കാരണം വ്യക്തമാക്കി വാൻ ഡൈക്ക്.

കഴിഞ്ഞ വേൾഡ് കപ്പിലെ ഏറ്റവും ആവേശഭരിതമായ മത്സരങ്ങളിൽ ഒന്നായിരുന്നു അർജന്റീനയും ഹോളണ്ടും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരം. രണ്ടു ഗോളുകൾക്ക് മുന്നിട്ട് നിന്നു കൊണ്ട് അർജന്റീന വിജയം ഉറപ്പിച്ച ഒരു സന്ദർഭം ഉണ്ടായിരുന്നു.പക്ഷേ പിന്നീട് ഹോളണ്ട് അതിവേഗത്തിൽ തിരിച്ചുവരികയായിരുന്നു.

എന്നിരുന്നാലും പെനാൽറ്റി ഷൂട്ടൗട്ടിൽ ഹോളണ്ടിന് പരാജയപ്പെടുത്തിക്കൊണ്ട് മുന്നേറാൻ അർജന്റീനക്ക് കഴിഞ്ഞു. ഈ മത്സരം പലവിധ കാരണങ്ങളാൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.നിരവധി അനിഷ്ട സംഭവങ്ങൾ ഈ മത്സരത്തിൽ സംഭവിച്ചിരുന്നു. അതിൽ ഒന്നായിരുന്നു ഹോളണ്ടിന്റെ നായകനായ വിർജിൽ വാൻ ഡൈക്ക് അർജന്റീന താരം ലിയാൻഡ്രോ പരേഡസിനെ ഇടിച്ചുവീഴ്ത്തിയത്. അതിന് തുടർന്ന് വലിയ ആക്രമ സംഭവങ്ങൾ പിന്നീട് കളത്തിൽ നടന്നിരുന്നു.

ഈ സംഭവത്തെക്കുറിച്ച് ഇപ്പോൾ വാൻ ഡൈക്ക് സംസാരിച്ചിട്ടുണ്ട്. ചെയ്തത് തെറ്റാണ് എന്ന് സമ്മതിക്കാനോ മാപ്പ് പറയാനോ അദ്ദേഹം തയ്യാറായില്ല. മറിച്ച് അത് മത്സരത്തിന്റെ ചൂടിൽ മാത്രം സംഭവിച്ചു പോയ ഒരു കാര്യമാണ് എന്നാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്. ഇതൊക്കെ തനിക്ക് ഒരു ഇന്ധനമാണെന്നും ഈ ഹോളണ്ട് താരം പറഞ്ഞിട്ടുണ്ട്.

‘ പരേഡസിനെതിരെ ഞാൻ ചെയ്ത കാര്യം സാധാരണ രൂപത്തിൽ ഞാൻ അങ്ങനെ പ്രവർത്തിക്കാത്ത കാര്യമാണ്. പക്ഷേ ആ നിമിഷത്തിന്റെ ചൂടിൽ സംഭവിച്ചു പോയ ഒന്നാണ് അത്.നമ്മളെല്ലാവരും മനുഷ്യരാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിച്ചേക്കാം.പക്ഷേ ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഒരു ഇന്ധനമാണ്. ഏത് രൂപത്തിലും ഹോളണ്ട് വിജയിക്കുക എന്നുള്ളത് മാത്രമാണ് എന്റെ ലക്ഷ്യം.റൊണാൾഡ് കൂമാൻ വരുന്നതോടുകൂടി ഹോളണ്ടിൽ ഒരു പുതിയ കാലഘട്ടത്തിനു തുടക്കമാവുകയാണ് ‘ വാൻ ഡൈക്ക് പറഞ്ഞു.

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളും ബ്രന്റ്ഫോർഡും ഏറ്റുമുട്ടിയപ്പോൾ ലിവർപൂൾ പരാജയം അറിയേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു ബ്രന്റ്ഫോർഡ് വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചതോടുകൂടി വാൻ ഡൈക്കിനെ പരിശീലകനായ ക്ലോപ്പ് പിൻവലിക്കുകയും ചെയ്തിരുന്നു.