അർജന്റീനയിലെ ഫുട്ബോൾ ആരാധകർ ഒന്നടങ്കം ബ്രസീലിലേക്ക്, ലാറ്റിൻ അമേരിക്കയിൽ അഭിമാന പോരാട്ടം

2023 കോപ്പ ലിബർട്ടഡോർസ് എന്നത് ഈ വർഷത്തെ കോപ്പ ലിബർട്ടഡോർസ് വിജയിയെ തീരുമാനിക്കുന്ന അവസാന മത്സരമായിരിക്കും. കോൺമെബോൾ സംഘടിപ്പിക്കുന്ന മികച്ച സൗത്ത് അമേരിക്കൻ കോണ്ടിനെന്റൽ ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റായ കോപ്പ ലിബർട്ടഡോർസിന്റെ 64-ാം എഡിഷൻ ആയിരിക്കും ഇത്.ഫ്‌ളമിങ്കോ ആയിരുന്നു 2022 ലെ കോപ്പ ലിബർട്ടഡോർസ് കിരീടം ചൂടിയത്.

1960 മുതൽ കോൺമെബോൾ സംഘടിപ്പിക്കുന്ന ഒരു വാർഷിക അന്താരാഷ്ട്ര ക്ലബ് ഫുട്ബോൾ മത്സരമാണ് ‘കോപ്പ ലിബർട്ടഡോർസ് ഡി അമേരിക്ക ‘എന്ന് കൂടി അറിയപ്പെടുന്ന ‘കോൺമെബോൾ ലിബർട്ടഡോർസ്’. ദക്ഷിണ അമേരിക്കൻ ക്ലബ്ബ്ഫുട്ബോളിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള മത്സരമാണ് ഇത് .2022 ന് ശേഷം സങ്കടിപ്പിച്ചിരിക്കുന്ന 2023 ലെ കോപ്പ ലിബർറ്റിഡോസ് ഫൈനൽ അടുത്ത മാസം അരങ്ങേറും.

‘ഫ്ലുമിനെൻസ് ‘-എഫ്സി യുമായുള്ള കോപ്പ ലിബർട്ടഡോർസ് ഫൈനലിനായി ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ബ്രസീലിന്റെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ‘റിയോ ഡി ജനീറോ’യിലേക്ക് ‘150,000 ‘ത്തോളം ബോക്ക ജൂനിയേഴ്‌സ് ആരാധകരാണ് എത്തിച്ചേരാൻ സാധ്യതയുള്ളത്.ബ്രസീൽ സർക്കാർ വൃത്തങ്ങൾ ഇപ്പോൾ വളരെ യധികം ജാഗ്രതയിലാണ്. നവംബർ 5ന് ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മത്സരം അരങ്ങേറുന്നത്.

2023ലെ ചൂടേറിയ ഫ്ലൂമിനെൻസും -ബോക്ക ജൂനിയർ സും തമ്മിൽ നടക്കാൻ പോകുന്ന ഫൈനൽ മത്സരത്തിലേക്കാണ് ഫുട്ബോൾ ലോകം മുഴുവൻ ഉറ്റു നോക്കുന്നത്. ഈ പോരാട്ടത്തിലെ വിജയികൾക്ക് 2023 കോപ്പ ലിബർട്ടഡോർസിൽ ‘റെക്കോപ്പ സുഡാമേരിക്കാന’യിലെ 2023 വിജയികൾക്കെതിരെ 2024 ‘കോപ്പ സുഡാമേരിക്കാന’ യിൽ കളിക്കാനുള്ള അവകാശം ലഭിക്കും. 2023 ,  2025  ഫിഫ ക്ലബ് ലോകകപ്പുകൾക്കും  2024 ‘കോപ്പ ലിബർട്ടഡോർസ് ‘ ഗ്രൂപ്പ് ഘട്ടത്തിലും സ്വയമേവ അവർ യോഗ്യത നേടുകയും ചെയ്യും.