ലിവർപൂളിന് മുന്നിൽ നാണംകെട്ട് ചെൽസി : സിറ്റിക്കും ടോട്ടൻഹാമിനും ജയം : ബാഴ്സലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവര്പൂളിനെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ. ഒന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ഇരുപതുകാരനായ കോനർ ബ്രാഡ്‌ലി ലിവർപൂളിനായി തൻ്റെ ആദ്യ ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നേടിലയും ചെയ്തു.റഹീം സ്റ്റെർലിംഗിന് ശേഷം ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഗോൾ നേടുകയും അസിസ്‌റ്റ് ചെയ്യുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ലിവർപൂൾ കളിക്കാരനായി ബ്രാഡ്‌ലി മാറി.

പരിക്കിന്‍റെ പിടിയിലുള്ള സൂപ്പര്‍ താരം മുഹമ്മദ് സലായില്ലാതെ ഇറങ്ങിയ ലിവര്‍പൂളിനായി ഡിയോഗോ ജോട്ട, ഡൊമിനിക് സോബോസ്‌ലായ്, ലൂയിസ് ദിയാസ് എന്നിവരാണ് ലിവർപൂളിന്റെ മറ്റു ഗോളുകൾ നേടിയത്.ഈ സീസണിൽ ആൻഫീൽഡിൽ എല്ലാ മത്സരങ്ങളിലും തോൽവിയറിയാതെ നിൽക്കുന്ന ക്ലോപ്പിൻ്റെ ടീമിന് 22 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 51 പോയിൻ്റാണുള്ളത്.46 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുള്ള ആഴ്‌സണലിനൊപ്പം പോയിൻ്റ് നിലയിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 31 പോയിൻ്റുമായി ചെൽസി പത്താം സ്ഥാനത്താണ്.23-ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയാണ് ലിവര്‍പൂളിന്‍റെ ഗോള്‍ വേട്ട തുടങ്ങിവച്ചത്.

കോണര്‍ ബ്രാഡ്‌ലിയുടെ അവസാന പാസില്‍ നിന്നായിരുന്നു ജോട്ട ചെല്‍സി വല കുലുക്കിയത്.39-ാം മിനിറ്റില്‍ കോണര്‍ ബ്രാഡ്‌ലി ആതിഥേയരുടെ ലീഡ് ഉയര്‍ത്തി. ലൂയിസ് ഡയസായിരുന്നു ഗോളിന് അസിസ്റ്റ് നല്‍കിയത്. പിന്നാലെ ലഭിച്ച പെനാല്‍റ്റി ഡാര്‍വിന്‍ ന്യൂനസിന് ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല.രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ സോബൊസ്ലൈയും 79-ാം മിനിറ്റില്‍ ലൂയിസ് ഡയസും ലിവര്‍പൂളിനായി ഗോള്‍ കണ്ടെത്തി. 71-ാം മിനിറ്റിലായിരുന്നു ചെല്‍സിക്കായി എന്‍കുങ്കു സ്കോര്‍ ചെയ്‌തത്.

എത്തിഹാദ് സ്റ്റേഡിയത്തിൽ ബേൺലിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ അര്ജന്റീന താരം ജൂലിയൻ അൽവാരസ് രണ്ട് ഗോളുകളുമായി തൻ്റെ 24-ാം ജന്മദിനം ആഘോഷിച്ചു.ബേൺലിയ്‌ക്കെതിരെ തുടർച്ചയായി 13-ാം വിജയം ഉറപ്പാക്കിയപ്പോൾ റോഡ്രിയാണ് മൂന്നാം ഗോൾ നേടിയത്.ആദ്യപകുതിയില്‍ 16, 22 മിനിറ്റുകളിലാണ് അല്‍വാരസ് സിറ്റിക്കായി ഗോള്‍ നേടിയത്. 46-ാം മിനിറ്റിലായിരുന്നു റോഡ്രിയുടെ ഗോള്‍. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ അമീന്‍ അല്‍ ഡാഖിലായിരുന്നു ബേണ്‍ലിക്കായി ആശ്വാസഗോള്‍ കണ്ടെത്തിയത്.സ്ട്രൈക്കർ എർലിംഗ് ഹാലൻഡ് പരിക്ക് കാരണം മുൻ 10 മത്സരങ്ങൾ നഷ്‌ടമായതിന് ശേഷം അവസാന 20 മിനിറ്റിൽ പകരക്കാരനായി ഇറങ്ങി.

മറ്റൊരു മത്സരത്തിൽ ബ്രെന്‍റ്‌ഫോര്‍ഡിനെതിരെ 3-2 ന്റെ തകർപ്പൻ ജയവുമായി ടോട്ടൻഹാം. വിജയത്തോടെ ടോട്ടൻഹാം ഹോട്‌സ്‌പർ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. 15 ആം മിനുട്ടിൽ നീൽ മൗപേ നേടിയ ഗോളിൽ ബ്രെൻ്റ്‌ഫോർഡ് ലീഡ് നേടി.ഇടവേളയ്ക്ക് ശേഷം ഡെസ്റ്റിനി ഉഡോഗി, ബ്രണ്ണൻ ജോൺസൺ, റിച്ചാർലിസൺ എന്നിവർ ടോട്ടൻഹാമിന്‌ വേണ്ടി ഗോൾ നേടി.67-ാം മിനിറ്റില്‍ ഇവാന്‍ ടോണി ബ്രെന്‍റ്‌ഫോര്‍ഡിനായി രണ്ടാം ഗോള്‍ നേടി. സീസണില്‍ ടോട്ടന്‍ഹാമിന്‍റെ 13-ാം ജയമായിരുന്നു ഇത്. 22 മത്സരം പൂര്‍ത്തിയായപ്പോള്‍ 43 പോയിന്‍റാണ് അവര്‍ക്കുള്ളത്.

ലാ ലീഗയിൽ ഒസാസുനയ്‌ക്കെതിരെ വിജയുമായി ബാഴ്സലോണ. 18 കാരനായ ബ്രസീലിയൻ സ്‌ട്രൈക്കർ വിറ്റോർ റോക്ക് ഹെഡ്ഡറിലൂടെ ബാഴ്സയുടെ വിജയ് ഗോൾ നേടിയത്.സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് മാനേജർ സാവി ഹെർണാണ്ടസ് പ്രഖ്യാപിച്ചതിന് ശേഷമുള്ള അവരുടെ ആദ്യ മത്സരത്തിൽ വിജയം നേടാൻ ബാഴ്സക്ക് സാധിച്ചു.63-ാം മിനിറ്റിൽ ജോവോ കാൻസെലോയുടെ ക്രോസിൽ നിന്ന് റോക്ക് വലകുലുക്കി.ആഡ്-ഓണുകൾ ഉൾപ്പെടെ 61 മില്യൺ യൂറോയുടെ (65.8 മില്യൺ ഡോളർ) കരാറിൽ സമ്മർ വിൻഡോയിൽ ബാഴ്‌സലോണ അത്‌ലറ്റിക്കോ പരാനെൻസിൽ നിന്ന് ഒപ്പുവെച്ചതിന് ശേഷം ഈ മാസം ആദ്യം ബ്രസീലിൽ നിന്ന് എത്തിയതിന് ശേഷം ക്ലബ്ബിനായുള്ള റോക്കിൻ്റെ ആദ്യ ഗോളായിരുന്നു ഇത്.47 പോയിൻ്റുമായി ലാലിഗ സ്റ്റാൻഡിംഗിൽ ബാഴ്‌സ മൂന്നാം സ്ഥാനത്തെത്തി, ലീഡർമാരായ ജിറോണയ്ക്ക് എട്ട് പിന്നിലും രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് ഏഴ് പോയിന്റ് പിന്നിലുമാണ്.66-ാം മിനിറ്റിൽ ക്യാപ്റ്റൻ ഉനായ് ഗാർസിയ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായി കളി പൂർത്തിയാക്കിയ ഒസാസുന 26 പോയിൻ്റുമായി 12-ാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ റയോ വല്ലക്കാനോയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയം നേടി അത്ലറ്റികോ മാഡ്രിഡ്. 90 ആം മിനുട്ടിൽ ഡച്ച് ഫോർവേഡ് മെംഫിസ് ഡിപേയാണ് അത്ലറ്റികോ മാഡ്രിഡിന്റെ വിജയ ഗോൾ നേടിയത്.ഇത് ഡീഗോ സിമിയോണിൻ്റെ ടീമിനെ ലാലിഗ സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി.അത്‌ലറ്റിക്കോ 47 പോയിൻ്റിലേക്ക് ഉയർന്നു, ബാഴ്‌സലോണയ്‌ക്കൊപ്പം സമനിലയിലായെങ്കിലും ഗോൾ വ്യത്യാസത്തിൽ മുന്നിലെത്തി.35-ാം മിനിറ്റിൽ റോഡ്രിഗോ റിക്വെൽമെയുടെ ഫ്രീകിക്കിൽ നിന്ന് ഹെഡ്ഡറിലൂടെ ഡിഫൻഡർ റെനിൽഡോ മാണ്ഡവ അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചു. 42 ആം മിനുട്ടിൽ അൽവാരോ ഗാർസിയയുടെ വല്ലക്കാനോ ഒപ്പമെത്തി. 90 ആം മിനുട്ടിൽ ഡിപേ അത്ലറ്റികോയുടെ വിജയ ഗോൾ നേടി.