2022-ൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശം ആകാശത്തോളം ഉയർന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ശക്തമായി പോരാടിയ കിലിയൻ എംബാപ്പേയുടെ ഫ്രാൻസിനെ തോൽപിച്ചുകൊണ്ട് ലിയോ മെസ്സി നയിച്ച അർജന്റീന കിരീടം ചൂടിയിരുന്നു.
പെനാൽറ്റി ഷൂട്ട്ഔട്ടിൽ അർജന്റീന വിജയമുറപ്പിച്ചപ്പോൾ നിലത്തു മുട്ടുകുത്തി ആനന്ദതാൽ കരയുകയായിരുന്നു ലിയോ മെസ്സി. മെസ്സിയുടെ അടുത്തേക്ക് ആദ്യം ഓടിവന്നുകൊണ്ട് ആലിംഗനം ചെയ്ത സഹതാരം ലിയാൻഡ്രോ പരേഡസ് ആ നിമിഷത്തെ കുറിച്ച് ഈയിടെ ഇന്റർവ്യൂവിൽ പറയുകയുണ്ടായി.
തന്റെ ജീവിതകാലം മുഴുവൻ ആ നിമിഷങ്ങളെ കുറിച്ച് താൻ ഓർക്കുമെന്ന് പറഞ്ഞ അർജന്റീന മിഡ്ഫീൽഡർ ലിയോ മെസ്സിക്കൊപ്പമുള്ള നിമിഷങ്ങളിൽ പറഞ്ഞ വാക്കുകളെ കുറിച്ചും സംസാരിച്ചു. ഈയിടെ ലിയാൻഡ്രോ പരേഡസ് നൽകിയ ഇന്റർവ്യൂവിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.
Leandro Paredes: “I will take that hug with Messi for the rest of my life. Turning around, seeing him on his knees and being the first to hug him as a world champion, it was incredible.
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 5, 2023
“I yelled at him 'we are world champions' and he told us 'thank you, thank you, I love you.”… pic.twitter.com/dwNlkBPONJ
“ലിയോ മെസ്സിക്കൊപ്പമുള്ള ആലിംഗനം ഞാൻ എന്റെ ജീവിതകാലം മുഴുവൻ ഓർമ്മിക്കും. തിരിഞ്ഞു നോക്കിയപ്പോൾ മുട്ടുകുത്തി നിൽക്കുന്നതും ലോക ചാമ്പ്യൻ എന്ന നിലയിൽ അവനെ ആദ്യമായി കെട്ടിപ്പിടിച്ചതും എന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു. ‘നമ്മൾ ലോക ചാമ്പ്യന്മാരാണ്’ എന്ന് ഞാൻ മെസ്സിയോട് ആക്രോശിച്ചു, ലിയോ മെസ്സി ഞങ്ങളോട് പറഞ്ഞത് ‘താങ്ക്യൂ, താങ്ക്യൂ, ലവ് യു ഗയ്സ്’ എന്നാണ്.” പരേഡസ് പറഞ്ഞു.
2022 എന്നൊരു വർഷത്തിലേക്ക് ഒരു അന്താരാഷ്ട്ര കിരീടം പോലും അർജന്റീനക്ക് നേടികൊടുക്കാൻ കഴിയാതെ പ്രവേശിച്ച ലിയോ മെസ്സി വർഷാവസാനം ആയപ്പോഴേക്കും കരിയറിൽ നേടാനാവുന്നതെല്ലാം നേടി കഴിഞ്ഞാണ് അടുത്ത വർഷത്തെ വരവേറ്റത്, ഇടക്ക് ദേശീയ ടീമിൽ നിന്നും വിരമിച്ചുപോയ ലിയോ മെസ്സിയുടെ വേൾഡ് കപ്പ് നേട്ടം ആരാധകർക്ക് എന്നും മധുരം നൽകുന്ന നിമിഷങ്ങളായി തുടരുകയാണ്.