അൽ നസ്ർ നിർത്താൻ ഉദ്ദേശിക്കുന്നില്ല, റൊണാൾഡോക്ക് പിന്നാലെ ചെൽസിയുടെയും ബാഴ്സയുടെയും സൂപ്പർതാരങ്ങളെ സ്വന്തമാക്കിയേക്കും
ഇന്നലെയാണ് സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ നസർ തങ്ങളുടെ ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും വലിയ സൈനിങ്ങ് നടത്തിയത്. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവർ റാഞ്ചുകയായിരുന്നു.ലോക ഫുട്ബോൾ ഒന്നടങ്കം ഇപ്പോൾ ഇതിനെപ്പറ്റിയാണ് സംസാരിക്കുന്നത്.അൽ നസ്റിന് ഇതെങ്ങനെ സാധ്യമായി എന്നുള്ളതാണ് ഏവരും ചോദിക്കുന്നത്.
പക്ഷേ വലിയ സാലറിയാണ് ഈ സൗദി അറേബ്യൻ ക്ലബ്ബ് റൊണാൾഡോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. റൊണാൾഡോ വരുന്നതോടുകൂടി അത്ഭുതകരമായ വളർച്ച കൈവരിക്കാൻ ഈ ക്ലബ്ബിനും സൗദി അറേബ്യക്കും കഴിയും. റൊണാൾഡോക്ക് പുറമെ ഒരുപാട് സൂപ്പർതാരങ്ങൾ ഇപ്പോൾ തന്നെ അൽ നസ്റിൽ ഉണ്ട്.ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ്ബായി മാറാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഈ സൗദി ക്ലബ്ബ് ഉള്ളത്.
റൊണാൾഡോയെ ടീമിലേക്ക് എത്തിച്ചെങ്കിലും അൽ നസ്ർ അതുകൊണ്ട് നിർത്താൻ ഉദ്ദേശിക്കുന്നില്ല. റൊണാൾഡോക്ക് പിന്നാലെ ചെൽസിയുടെയും ബാഴ്സയുടെയും സൂപ്പർതാരങ്ങളെയാണ് ഇപ്പോൾ അൽ നസ്ർ ലക്ഷ്യം വെക്കുന്നത്. ബാഴ്സയുടെ വെറ്ററൻ താരമായ സെർജിയോ ബുസ്ക്കെറ്റസിനെയാണ് ഇപ്പോൾ ഈ സൗദി ക്ലബ്ബിന് വേണ്ടത്. ഈ സീസൺ അവസാനിച്ചാൽ സ്പാനിഷ് താരം ഫ്രീ ഏജന്റാവും.
വലിയ സാലറി നൽകിക്കൊണ്ട് ഈ സ്പാനിഷ് സൂപ്പർ താരത്തെ സ്വന്തമാക്കാൻ കഴിയും എന്നാണ് സൗദി അറേബ്യൻ ക്ലബ്ബ് കരുതുന്നത്. തീരുമാനമെടുക്കേണ്ടത് സെർജിയോ ബുസ്ക്കെറ്റസാണ്. കൂടാതെ ചെൽസിയുടെ ഫ്രഞ്ച് സൂപ്പർ താരമായ എങ്കോളോ കാന്റെയും വരുന്ന സമ്മറിൽ ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്. അദ്ദേഹത്തെയും സ്വന്തമാക്കാൻ അൽ നസ്ർ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ സെർജിയോ റാമോസിനെയും ഇവർ ലക്ഷ്യം വെക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ സജീവമാണ്.
After signing Cristiano Ronaldo, Al Nassr are making an effort to persuade Sergio Ramos, Sergio Busquets, and Ngolo Kante 🤯
— Was84Fc (@Was84Fc) December 31, 2022
Imagine if they pull all those Signings off🤯 pic.twitter.com/bM9dY445Z3
വലിയ സാലറി ആയിരിക്കും ഈ താരങ്ങൾക്കെല്ലാം ക്ലബ്ബ് വാഗ്ദാനം ചെയ്യുക. അതുകൊണ്ടുതന്നെ ഈ പ്രധാനപ്പെട്ട താരങ്ങൾ അൽ നസ്റിലേക്ക് വന്നാലും അതിശയപ്പെടാനില്ല. മാത്രമല്ല റൊണാൾഡോയെ പോലെ ഒരു താരം അവിടെ ഉണ്ടാകുമ്പോൾ കൂടുതൽ പ്രധാനപ്പെട്ട താരങ്ങൾ വരാനുള്ള സാധ്യതയും ഈ സാഹചര്യത്തിലുണ്ട്.