ആ ക്ലബ്ബിന്റെ വിളിക്ക് റൊണാൾഡോ കാത്തിരുന്നു,വന്നില്ല, ഒടുവിൽ അൽ നസ്റിൽ സൈൻ ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയൊരു താരം എന്തുകൊണ്ട് യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ചുകൊണ്ട് ഏഷ്യയിലേക്ക് ചേക്കേറി എന്നുള്ളത് ആരാധകർക്ക് ഇപ്പോഴും പിടികിട്ടാത്ത ഒരു ചോദ്യമാണ്.റൊണാൾഡോ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലും യുവേഫ ചാമ്പ്യൻസ് ലീഗിലും തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷകൾ.എന്നാൽ ഈ പ്രതീക്ഷകളെ തച്ചുടച്ചു കൊണ്ടായിരുന്നു റൊണാൾഡോ അൽ നസ്റിന് വേണ്ടി സൈൻ ചെയ്തിരുന്നത്.

ഒരു മാസം മുമ്പ് തന്നെ റൊണാൾഡോക്ക് അൽ നസ്ർ ഈ ഭീമമായ ഓഫർ നൽകിയിരുന്നു.ചുരുക്കിപ്പറഞ്ഞാൽ 40 ദിവസത്തോളം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ട്. റൊണാൾഡോ ഈ സൗദി ക്ലബ്ബുമായി കരാറിൽ എത്തി എന്നുള്ള റൂമറുകൾ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും അത് റൊണാൾഡോ തന്നെ നിരസിച്ചിരുന്നു. പക്ഷേ എന്തുകൊണ്ട് റൊണാൾഡോ പിന്നീട് അൽ നസറുമായി ഒപ്പുവെച്ചു എന്നുള്ളത് ആരാധകരുടെ വലിയ ഒരു സംശയമാണ്.

ഇതിന്റെ ഒരു കാരണം ഇപ്പോൾ സ്പാനിഷ് മീഡിയയായ മാർക്ക കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. അതായത് പോർച്ചുഗൽ വേൾഡ് കപ്പിൽ നിന്നും പുറത്തായതിനു ശേഷം റൊണാൾഡോ റയൽ മാഡ്രിഡിന്റെ പരിശീലന മൈതാനമായിരുന്നു ഉപയോഗിച്ചിരുന്നത്. റയൽ താരത്തിന് അതിന് അനുമതി നൽകുകയും ചെയ്തിരുന്ന.ഫ്രീ ഏജന്റായ തന്നെ റയൽ മാഡ്രിഡ് സൈൻ ചെയ്യുമെന്നുള്ള പ്രതീക്ഷ റൊണാൾഡോക്ക് ഉണ്ടായിരുന്നു. റയലിന്റെ വിളിക്ക് വേണ്ടിയായിരുന്നു റൊണാൾഡോ യഥാർത്ഥത്തിൽ കാത്തിരുന്നത്.

ഫ്ലോറെന്റിനോ പെരസ് റൊണാൾഡോയെ പരിഗണിച്ചിരുന്നില്ല. ഇത് മനസ്സിലാക്കിയ റൊണാൾഡോ പിന്നീട് തന്റെ മുന്നിലുള്ള ഓഫർ പരിഗണിക്കുകയായിരുന്നു. യൂറോപ്പിലെ മറ്റു പ്രധാനപ്പെട്ട ക്ലബ്ബുകളിൽ നിന്ന് ഒന്നും തന്നെ ഓഫറുകൾ വന്നില്ല.ഇതോടെ ഈ സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറാൻ ഒരർത്ഥത്തിൽ റൊണാൾഡോ നിർബന്ധിതനായി എന്ന് പറയേണ്ടിവരും. മാത്രമല്ല 200 മില്യൺ യൂറോ എന്ന വലിയ സാലറി തന്റെ മുമ്പിൽ വന്നുനിന്നതോടെ റൊണാൾഡോ കോൺട്രാക്ട് സൈൻ ചെയ്യുകയും ചെയ്തു.

യൂറോപ്പിൽ തന്നെ തുടരാൻ റൊണാൾഡോക്ക് താല്പര്യമുണ്ടായിരുന്നു.പക്ഷേ ഓഫറുകൾ വരാത്തതിനാൽ റൊണാൾഡോ ആ മോഹം ഉപേക്ഷിച്ചു. ഇനി സൗദി അറേബ്യൻ ലീഗിൽ റൊണാൾഡോയെ കാണാം. കഴിഞ്ഞ സീസണിൽ വരെ പ്രീമിയർ ലീഗിൽ തിളങ്ങിയ റൊണാൾഡോക്ക് സൗദി അറേബ്യൻ ലീഗ് ബുദ്ധിമുട്ട് ആവില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.