ബീജിങ്ങിലെ വർക്കേഴ്സ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിലെ 80 ആം സെക്കൻഡിൽ തന്നെ സൂപ്പർ താരം ലയണൽ മെസ്സിയുടെ മനോഹരമായ ഗോളിലൂടെ അര്ജന്റീന മുന്നിലെത്തി.എൻസോ ഫെർണാണ്ടസ് കൊടുത്ത പാസ് പെനാൽറ്റി ബോക്സിന് പുറത്ത് നിന്നും സ്വീകരിക്കുകയും മനോഹരമായി നിയന്ത്രിക്കുകയും ചെയ്ത മെസ്സി ഓസീസ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോൾ കീപ്പര്ക്ക് ഒരു അവസരം നൽകാതെ മികച്ചൊരു ഇടം കാൽ ഷോട്ടിലൂടെ വലയിലെത്തിച്ചു.
അര്ജന്റീന ജേഴ്സിയിൽ 175 ആം മത്സരം കളിക്കുന്ന ലയണൽ മെസ്സിയുടെ 103 ആം ഗോളായിരുന്നു ഇത്. ആറാം മിനുട്ടിൽ അലക്സിസ് മാക് അലിസ്റ്റർ എടുത്ത ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. പത്താം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയുടെ പാസിൽ നിന്നുള്ള മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോയി. ആദ്യ മിനുട്ടിൽ തന്നെ ഗോൾ വഴങ്ങിയ ഓസ്ട്രേലിയ പതിയെ മത്സരത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി. 28 ആം മിനുട്ടിൽ മിച്ചൽ ഡ്യൂക്ക് ഒരു വലിയ അവസരം പാഴാക്കി.
ഗോൾ കീപ്പർ എമി മാർട്ടിനെസിന്റെ സേവ് അദ്ദേഹത്തിന്റെ ശ്രമം തടുത്തിട്ടു. 35 ആം മിനുട്ടിൽ ജോർദാൻ ബോസിന്റെ മിഡ്-റേഞ്ചിൽ നിന്നുള്ള ഒരു ശ്രമം പുറത്തേക്ക് പോയി. 38 ആം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയുടെ പാസിൽ നിന്നുള്ള മെസ്സിയുടെ ഷോട്ട് ബാറിനു മുകളിലൂടെ പോയി.ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്നേ ഓസ്ട്രേലിയ സമനില പിടിക്കുമെന്ന് തോന്നിയെങ്കിലും ജോർദാൻ ബോസിന്റെ ഷോട്ട് പുറത്തേക്ക് പോയി.
Lionel Messi with this gem of a goal for Argentina!pic.twitter.com/IQ06GnYnQs
— Roy Nemer (@RoyNemer) June 15, 2023
അര്ജന്റീന : എമിലിയാനോ മാർട്ടിനെസ്; മോളിന, റോമെറോ , ഒട്ടമെൻഡി, അക്യുന; ഡി പോൾ, എൻസോ, മാക് അലിസ്റ്റർ; മെസ്സി, ഡി മരിയ, നിക്കോളാസ് ഗോൺസാലസ്.