മെസ്സിയെ തേടി വീണ്ടുമൊരു പുരസ്കാരം ,ടൈം മാഗസിന്റെ 2023 ലെ അത്ലറ്റ് ഓഫ് ദി ഇയർ ആയി അര്‍ജന്റീന സൂപ്പർ താരം |Lionel Messi
ടൈം മാഗസിന്റെ 2023 ലെ അത്ലറ്റ് ഓഫ് ദി ഇയർ ആയി അര്‍ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ തെരഞ്ഞെടുത്തു.ആദ്യമായാണ് ഒരു ഫുട്ബോൾ താരം ടൈം മാഗസിന്റെ അത്ലറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം നേടുന്നത്. നൊവാക് ജോക്കോവിച്ച്, എർലിംഗ് ഹാളണ്ട്, കിലിയൻ എംബാപ്പെ എന്നിവരെ മറികടന്നാണ് മെസ്സിയുടെ നേട്ടം.
ക്ലബ് ഫുട്ബോളിലെയും രാജ്യാന്തര ഫുട്ബോളിലെയും മികവിനുള്ള അംഗീകാരമായാണ് ടൈം മാഗസിന് മെസിയെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കായികതാരമായി തെരഞ്ഞെടുത്തത്. അര്‍ജന്റീന ദേശീയ ടീമിനൊപ്പം ഇന്റർ മയാമിക്കും ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് വേണ്ടിയും മെസ്സി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഇന്റർ മിയാമിക്ക് ലീഗ കപ്പ് നേടിക്കൊടുത്ത മെസ്സി എംഎൽഎസിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. ഇന്റർ മയമിക്ക് വേണ്ടി അർജന്റീന ഇന്റർനാഷണൽ 14 മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ നേടി. MLS MVP അവാർഡിനും അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തു.2022 ൽ ഖത്തറിൽ നടന്ന ലോകകപ്പ് വിജയത്തിലേക്ക് അർജന്റീനയെ നയിച്ചതിന് ശേഷം എട്ടാമത്തെ ബാലൺ ഡി ഓർ മെസ്സി നേടുകയും ചെയ്തിരുന്നു.
Lionel Messi is TIME's 2023 Athlete of the Year https://t.co/qPR75Hgt6f pic.twitter.com/EXqxl08lZN
— TIME (@TIME) December 5, 2023
ഫ്രഞ്ച് ലീഗിൽ രണ്ടാം തവണയും പിഎസ്ജിയെ ചാമ്പ്യന്മാരാക്കാൻ മെസ്സിയ്ക്ക് കഴിഞ്ഞിരുന്നു. 2019 മുതൽ എല്ലാ വർഷവും TIME മാഗസിൻ ഏറ്റവും സ്വാധീനമുള്ള കായികതാരത്തിന് അവരുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി അത്ലറ്റ് ഓഫ് ദ ഇയർ അവാർഡ് നൽകുന്നു. 2019 ലെ ഫിഫ വനിതാ ലോകകപ്പ് നേടിയതിന് ശേഷം യുഎസ്എ വനിതാ ദേശീയ ടീമാണ് ആദ്യമായി അവാർഡ് സ്വീകരിച്ചത്.