കോപ്പ അമേരിക്ക 2024 ഫൈനൽ മിയാമിയിൽ നടക്കും| Copa America 2024

2024 കോപ്പ അമേരിക്ക നടക്കുന്ന 14 നഗരങ്ങളും സ്റ്റേഡിയങ്ങളും പ്രഖ്യാപിചിരിക്കുകയാണ് സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ (CONMEBOL). 2024 കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ തന്നെ അര്ജന്റീന കളിക്കും.ജൂൺ 20 ന് ജോർജിയയിലെ അറ്റ്ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.

ജൂൺ 25ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് അർജന്റീന രണ്ടാം മത്സരം കളിക്കുക.ജൂൺ 29 ന് മിയാമിയിൽ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ മൂന്നാം മത്സരം കളിക്കും.ഫ്ലോറിഡയിലെ മിയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ആണ് ഫൈനൽ മത്സരം അരങ്ങേറുക.ആദ്യ സെമി ഫൈനൽ ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റൂഥർഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലും മറ്റൊന്ന് നോർത്ത് കരോലിനയിലെ ഷാർലറ്റിലെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിലും, ക്വാർട്ടർ ഫൈനൽ ആക്ഷൻ ആർലിംഗ്ടൺ, ഹൂസ്റ്റൺ, ലാസ് വെഗാസ്, ഗ്ലെൻഡേൽ എന്നിവിടങ്ങളിലും നടക്കും.

ലാസ് വെഗാസ്, ഒർലാൻഡോ, സാന്താ ക്ലാര, ഇംഗൽവുഡ്, കൻസാസ് സിറ്റി, മിസോറി, കൻസാസ് സിറ്റി, കൻസാസ് എന്നിവയാണ് മറ്റ് ആതിഥേയ നഗരങ്ങൾ.ജൂൺ 20-ജൂലൈ 14 വരെ നടക്കുന്ന ടൂർണമെന്റിൽ 32 മത്സരങ്ങളും 16 ടീമുകൾ പങ്കെടുക്കുകയും ചെയ്യും.CONMEBOL-ൽ നിന്ന് 10, CONCACAF-ൽ നിന്ന് ആറ് ടീമുകളും പങ്കെടുക്കും.2024 കോപ്പ അമേരിക്കയുടെ നറുക്കെടുപ്പ് വ്യാഴാഴ്ച നടക്കും.

ഗ്രൂപ്പ് ഘട്ടം ജൂൺ 20 മുതൽ ജൂലൈ 2 വരെ നടക്കും, ക്വാർട്ടർ ഫൈനൽ ജൂലൈ 4 മുതൽ ജൂലൈ 6 വരെ നടക്കും.സെമി ഫൈനൽ ജൂലൈ 9 നും 10 നും ഇടയിൽ നടക്കും, ജൂലൈ 13 ന് മൂന്നാം സ്ഥാനത്തിനായുള്ള മത്സരവും 14 ന് ഫൈനലും നടക്കും.