അർജന്റീനയുടെ ലോകകപ്പ് വിജയിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു.
കൊറോണ കാലത്തെ സാമ്പത്തിക മാന്ദ്യം ലാലിഗ ക്ലബ്ബായ റിയൽ ബെറ്റിസിനെ പ്രതികൂലമായി വളരെയധികം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ട്രാൻസ്ഫർ കാലഘട്ടത്തിൽ അവരുടെ നിർണായകമായിരുന്ന സെർജിയോ കനാലിസിന് വിൽക്കുവാൻ അവർ നിർബന്ധിതരായിരുന്നു. താരത്തിന്റെ കരാർ പുതുക്കാൻ കഴിയാതെ ക്ലബ്ബ് വിടേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ അർജന്റീനക്കുവേണ്ടി ലോകകപ്പ് കിരീടം നേടിയ ടീമിലെ അംഗമായിരുന്ന ഗുയ്ഡോ റോഡ്രിഗസിന്റെ കരാർ പുതുക്കാൻ അവരുടെ സാമ്പത്തിക ബുദ്ധിമുട്ട് അനുവദിക്കുന്നില്ല, അതുകൊണ്ടുതന്നെ ഇത് മുതലെടുത്ത് ഡിഫൻസിവ് മിഡ്ഫീൽഡറെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് എറിക് ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ്.
“ബെറ്റിസ് അവനും മിറാൻഡയ്ക്കും പുതിയ ഡീലുകൾ വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു, എന്നാൽ ഈ ഘട്ടത്തിൽ ഗുയ്ഡോ ഉൾപ്പെടെയുള്ള കളിക്കാരുമായി ഒരു കരാറും ഇല്ല. അതൊരു തുറന്ന സാഹചര്യമാണ്. അത്ലറ്റിക്കോ മാഡ്രിഡ് ഉൾപ്പെടെയുള്ള നിരവധി ക്ലബ്ബുകൾ അർജന്റീന താരത്തെ സ്വന്തമാക്കാൻ താൽപ്പര്യമുണ്ട്.
🚨✍️| Manchester United are preparing a move to sign Real Betis midfielder Guido Rodriguez during the winter transfer window.
— UtdActive (@UtdActive) November 5, 2023
[Estadio Deportivo] #MUFC pic.twitter.com/tTwBkIjnlU
29 വയസ്സായ ഗുയ്ഡോ റോഡ്രിഗസ് ഇനി ഒരു ഹൃസ്വകാല കരാർ ആഗ്രഹിക്കുന്നുമില്ല, താരം ഒരു ദീർഘകാല കരാറിൽ മറ്റൊരു ക്ലബ്ബിൽ കളിക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി ട്രാൻസ്ഫറിൽ എറിക് ടെൻ ഹാഗ് താരത്തിനു വേണ്ടി ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കസിമിറോയുടെ പരിക്കും പ്രതീക്ഷക്കൊത്ത് ഉയരാത്ത അമ്രബാത്തും എറിക് ടെൻ ഹാഗിന് തലവേദനയാണ്.