ജേഴ്സി വില്പനയുടെ ചരിത്രത്തിൽ ഒരു സ്പോർട്സിനും അവകാശപ്പെടാൻ കഴിയാത്ത റെക്കോർഡ് മെസ്സിക്ക് |Lionel Messi
ലോക ഇതിഹാസമായ അർജന്റീന താരം ലിയോ മെസ്സി ആരാധനകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ്. അദ്ദേഹം നിലവിൽ ഇന്റർമിയാമി ക്ലബ്ബിലാണ് കളിക്കുന്നത് . പി എസ് ജി യിൽ നിന്ന് മെസ്സി ഇന്റർ മിയാമിയിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിൽ തന്നെ മെസ്സിയുടെ ജേഴ്സി പോലും വൻതോതിൽ വിറ്റുവരവുണ്ടാക്കിയിരുന്നു . കായിക ചരിത്രത്തിൽ ഒരു കളിക്കാരന്റെയും ജേഴ്സി ഇത്രയധികം കച്ചവടം നടന്നിട്ടില്ല.
ഒരു കായിക ഇനത്തിലും ജൂലൈ യിൽ മെസ്സിയുടെ ജേഴ്സി വിറ്റുവരവുണ്ടാക്കിയ അത്രത്തോളം കൂടുതൽ ഒരു വസ്തുവും ചരിത്രത്തിൽ ഇത്രത്തോളം കച്ചവടം നടന്നിട്ടില്ല . എം.എൽ.എസിലെ അദ്ദേഹത്തിന്റെ സിനിമാശൈലിയിലുള്ള – ജൂലൈ 22 ലെ അരങ്ങേറ്റ മത്സരത്തിൽ അവസാന മിനുട്ടുകളിലാണ് അദ്ദേഹം മത്സരം വിജയിപ്പിച്ചത്. മാത്രമല്ല സീസണിൽ മിയാമിയെ വിജയിപ്പിക്കാനും ടീമിനെ മുന്നേറാൻ സഹായിക്കാനും അദ്ദേഹം വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്.
ഇന്റർമിയാമിയിലേക്കുള്ള മെസ്സിയുടെ ട്രാൻസ്ഫർ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഇന്റർമിയാമി താരമായ അർജന്റീന നായകൻ ലിയോ മെസ്സിയുടെ ക്ലബ് ജേഴ്സിക്കായി അഡിഡാസിന് അര ദശലക്ഷം ഓർഡറുകൾ ലഭിച്ചു.ഇത് മാധ്യമങ്ങളിൽ വൻതോതിൽ ചർച്ചയായിരുന്നു. മെസ്സി നിലവിൽ മിയാമിക്കായി 11 ഗോളുകൾ നേടിയിട്ടുണ്ട് . മാത്രമല്ല അദ്ദേഹം ഇപ്പോഴും മുന്നേറ്റം തുടർന്ന് കൊണ്ടിരിക്കുകയാണ്.
❗️👕 No player in the history of sports has sold more shirts than Messi in the first 24 hours after his transfer to Inter Miami.
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 24, 2023
A few days after Messi's transfer, Adidas received half a million orders for Messi and Inter Miami shirts. @nytimes 🇺🇸 pic.twitter.com/iXYHiiXljW
ലോക ഇതിഹാസങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന അദ്ദേഹത്തെ പോലുള്ള ഒരു പ്രതിഭ ഭാവിയിൽ ജനിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.
അദ്ദേഹത്തിന്റെ ഇത് വരെയുള്ള ഫുട്ബാൾ ജീവിതത്തിൽ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും, വ്യക്തികത നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. നിലവിൽ 7 ബാലൻ ഡി ഓറുകൾ നേടിയ അദ്ദേഹം 8 ആമത് ബാലൻ ഡി ഓർ നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ മാസം 30 ന് പാരിസിൽ വച്ചാണ് ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്.