കോപ്പ അമേരിക്ക 2024; അർജന്റീനക്ക് രണ്ട് ജേഴ്സി, മയാമിയിൽ ഡ്രോ നടക്കും

2024 കോപ്പ അമേരിക്ക യുണൈറ്റഡ് സ്റ്റേറ്റ്സിലായിരിക്കും അരങ്ങേറുന്നത് എന്നതാണ് ഇത് വരെയുള്ള റിപ്പോർട്ടുകളിൽ സൂചിപ്പിട്ടുള്ളത് . മത്സരങ്ങൾ ജൂൺ 20 – മുതൽ ജൂലൈ 14 വരെ ആയിരിക്കും നടക്കുന്നത്. അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, ഇക്വഡോർ, പരാഗ്വേ, പെറു, ഉറുഗ്വേ, വെനസ്വേല എന്നീ ടീമുകളാണ് 2024 കോപ്പ അമേരിക്കയിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള വമ്പൻ ടീമുകൾ.

2021ൽ നടന്ന അവസാനത്തെ കോപ്പ അമേരിക്കയിൽ അർജന്റീന ആയിരുന്നു കിരീടം ചൂടിയത്. കരുത്തരായ ബ്രസീൽ ആയിരുന്നു അർജന്റീനയുടെ എതിരാളികൾ. നീലയും വെള്ളയും അടങ്ങുന്ന ഹോം ജേഴ്സിയിൽ ആയിരുന്നു അർജന്റീന മത്സരം കളിച്ചത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ എവേ ജേഴ്സിയിൽ അപ്ഡേറ്റ് വന്നിട്ടുള്ളതിനെ കുറിച്ച് സമീപകാലങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അർജന്റീനയുടെ മാത്രമല്ല കോപ്പ അമേരിക്കയിലെ ഏതാനും കുറച്ച് ടീമുകൾക്കും ജഴ്സിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് .

അഡിഡാസ് അർജന്റീന 2024 എവേ ജേഴ്‌സി യിൽ അർജന്റീനയുടെ പതാകയോടൊപ്പം ഒരു രാജകീയമായ നീല നിറത്തിലുള്ള അടിത്തറയാണ് സംയോജിപ്പിച്ചിരിക്കുന്നത്.മാത്രമല്ല അതിൽ അഡിഡാസ് ലോഗോയും എ എഫ് എ ചിഹ്നവും ആകാശനീലയും വെള്ളയും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.രണ്ട് അർജന്റീന കിറ്റുകൾക്കും അഡിഡാസ് ഒരേ ആകാശനീല നിറമാണ് ഉപയോഗിച്ചതായി അറിയാൻ സാധിച്ചിട്ടുള്ളത് . “ബ്ലൂ ബർസ്റ്റ്” എന്ന് വിളിക്കപ്പെടുന്ന ഇത് അഡിഡാസിൽ നിന്നുള്ള ഒരു പുതിയ നിറo കൂടിയാണ്.മാത്രമല്ല,ഇത് മുമ്പ് ഒരു ഉൽപ്പന്നത്തിനും ഉപയോഗിച്ചിട്ടില്ല എന്നതും വസ്തുതയാണ്.

അമേരിക്കയിൽ വച്ച് അരങ്ങേറുന്ന കോപ്പ അമേരിക്ക 2024 നറുക്കെടുപ്പിലേക്ക് 16 ടീമുകളാണ് പങ്കെടുക്കുന്നത്.കോൺമെബോളി-ൽ നിന്ന് 10 ടീമുകളും’ കോൺഫെഡറേഷൻ ഓഫ് നോർത്ത് സെൻട്രൽ അമേരിക്ക കരീബിയൻ അസോസിയേഷൻ ഫുട്ബോൾ’ അഥവാ CONCACAF-ൽ നിന്ന് ആറ് ടീമുകളും ആണ് നറുക്കെടുപ്പിലേക്ക് ഇത്തവണ പങ്കെടുക്കാൻ പോകുന്നത് .ഡിസംബർ 7 ന് മിയാമിയിൽ വച്ചാണ് ഈ ചടങ്ങ് പ്രതീക്ഷിക്കുന്നത്.