വേൾഡ് കപ്പിന് മുൻപായി ലയണൽ മെസ്സി സഹായിച്ച കഥ വെളിപ്പെടുത്തി അർജന്റീനയുടെ  യുവതാരം

സീരി എ ക്ലബ് ഫിയോറന്റീനയുടെയും അർജന്റീന ദേശീയ ടീമിന്റെയും വിംഗറായി കളിക്കുന്ന നിക്കോളാസ് ഗോൺസാലെസ് വേൾഡ് കപ്പ് മത്സര ദിവസങ്ങളിലായി ഉണ്ടായ സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ പരിക്കുകളെ തുടർന്ന് കളിയിൽ നിന്നുണ്ടായ വിലക്കും ലോകകപ്പ് മത്സരത്തിൽ ചികിത്സയ്ക്കായി പോവേണ്ടി വന്ന അവസ്ഥയും വളരെ സങ്കടത്തോടെയാണ് അദ്ദേഹം മാധ്യമങ്ങളിൽ പറഞ്ഞിരിക്കുന്നത്.

ലോകകപ്പ് ആരംഭിക്കുന്നതിന് മൂന്നുദിവസം മുമ്പായിരുന്നു അദ്ദേഹത്തിന് പരിക്കേറ്റത്. ഇതിനെ തുടർന്ന് അദ്ദേഹം ചികിത്സയ്ക്കായി പോവേണ്ടി വന്നു. അദ്ദേഹത്തിന് ലോകകപ്പ് കളിക്കാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ പരിക്കുകൾ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിനെതിരെ പ്രതികൂലമായി ബാധിക്കുകയാണ് ഉണ്ടായത്. അദ്ദേഹം വളരെയധികം സങ്കടത്തിൽ ആയിരുന്നു. ഇതിനെക്കുറിച്ച് ആയിരുന്നു അദ്ദേഹം വാർത്തയിൽ സംസാരിച്ചത്.

അദ്ദേഹം പറയുന്നു: “ലോകകപ്പ് ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് എനിക്ക് പരിക്കേറ്റു, അതിനെ തുടർന്ന് ഞാൻ ഇറ്റലിയിലേക്ക് മടങ്ങാൻ നിർബന്ധിതനായി.എന്നാൽ എനിക്ക് ഇറ്റലിയിലേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടായിരുന്നില്ല.ടീമിനൊപ്പം തുടരാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു . എന്നെ സഹായിക്കാൻ മെസ്സിയോട് സംസാരിക്കുക എന്നതാണ് എന്റെ മനസ്സിൽ ആദ്യം വന്ന കാര്യം . അതുകൊണ്ട് ഞാൻ മെസ്സിയുടെ അടുത്തേക്ക് പോയി കാര്യങ്ങൾ അവതരിപ്പിച്ചു, അദ്ദേഹം ഞാൻ പറയുന്നതെല്ലാം കേട്ട് എനിക്ക് വാക്ക് നൽകി, ശാന്തനാകാൻ പറഞ്ഞു, മെസ്സി അവരോട് സംസാരിക്കാമെന്ന് പറഞ്ഞു, പറഞ്ഞപോലെ അദ്ദേഹം സംസാരിച്ചു. അവർ മെസ്സിയോട് അതെ, എനിക്ക് ഇവിടെത്തന്നെ താമസിക്കാം എന്ന് പറഞ്ഞു. അതുകേട്ടപ്പോൾ ഞാൻ വളരെ നന്ദിയുള്ളവനും വളരെ സന്തുഷ്ടനുമായി മാറിയിരുന്നു എന്നാണ് നിക്കോളാസ് ഗൊൺസാലസ് മാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞിരിക്കുന്നത്.

ലോകകപ്പ് കളിക്കുക എന്നുള്ളത് ഓരോ തരങ്ങളെ സംബന്ധിച്ചും വളരെയധികം സന്തോഷം ഉണ്ടാക്കുന്ന ഒരു സ്വപ്നം കൂടിയാണ്. അതിന്റെ അടുത്ത് എത്തിയിട്ട് പോലും പരിക്കുകൾ കാരണം കളിക്കാൻ സാധിക്കാഞ്ഞത് അർജന്റീന താരം നിക്കോളാസ് ഗൊൺസാലസിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസമുണ്ടാക്കി. ഇറ്റലിയിലേക്ക് മടങ്ങാൻ താല്പര്യമില്ലാത്ത അവസ്ഥയിൽ ഫിയോറന്റീനയിൽ നിന്നും അദ്ദേഹത്തിന് കളിക്കാൻ സാധിക്കില്ല, എന്നും ചികിത്സ നടത്താനുണ്ട് എന്നും അറിയിപ്പുണ്ടായിരുന്നു. അതിനു ശേഷം അദ്ദേഹം ഒരുപാട് കരയുകയുണ്ടായി.ചികിത്സയ്ക്കായി അദ്ദേഹത്തിന് അവിടെ പോകേണ്ടത് അനിവാര്യമായിരുന്നു .എല്ലാം നശിപ്പിച്ചത് തനിക്ക് ഏൽപ്പെട്ട പരിക്കായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളുടെ തുറന്നു സംസാരിച്ചത്. ഇതിലൂടെ തന്നെ ഓരോ താരവും തന്റെ രാജ്യത്തിനുവേണ്ടി എത്ര അധികം കളിക്കാൻ ആഗ്രഹിക്കുന്നു എന്ന് വളരെയധികം വ്യക്തമാണ്.