കിരീടങ്ങളിൽ ഇനി ഡാനി ആൽവസും ലയണൽ മെസ്സിക്ക് പിന്നിൽ | Lionel Messi
ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം എന്ന് പലരും വിശേഷിപ്പിക്കുന്ന അർജന്റീന ഫുട്ബോൾ ടീം നായകനായ ലിയോ മെസ്സി ഇന്റർമിയാമി ജേഴ്സിയിലുള്ള തന്റെ ആദ്യത്തെ മത്സരങ്ങളിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ട് കിരീടം ഇന്റർമിയാമിക്ക് വേണ്ടി നേടി. ആവേശകരമായ മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് മിയാമി വിജയം നേടുന്നത്.
ഇന്റർമിയാമി ആദ്യത്തെ ട്രോഫി സ്വന്തമാക്കിയതോടുകൂടി ലിയോ മെസ്സി ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് ലിയോ മെസ്സി സ്വന്തമാക്കിയത്. 43 കിരീടങ്ങളുമായി ബ്രസീലിയൻ ഇതിഹാസം ഡാനി ആൽവസിനൊപ്പം ഈ റെക്കോർഡ് പങ്കിട്ട ലിയോ മെസ്സി മിയാമിക്ക് വേണ്ടി കിരീടം നേടിയപ്പോൾ 44 ആയി ഉയർത്തി തന്റെ പേരിലേക്ക് മാത്രമായി ആ റെക്കോർഡ് എഴുതിചേർത്തു.
ചരിത്രത്തിൽ ലിയോ മെസ്സിയോളം കിരീടങ്ങൾ നേടിയ മറ്റൊരു താരവും ഇല്ല എന്ന് തന്നെ അർത്ഥം. ഫിഫ ലോകകപ്പ് ഉൾപ്പെടെ തന്റെ കരിയറിൽ നേടാൻ ആവുന്നതെല്ലാം ലിയോ മെസ്സി നേടി കഴിഞ്ഞു. 7 ബാലൻഡിയോർ ഉൾപ്പെടെ വ്യക്തിഗതമായി നേടാൻ ആവുന്നതെല്ലാം ലിയോ മെസ്സി മറ്റേതൊരു താരത്തിനെക്കാളും കൂടുതൽ നേടി. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിക്ക് വേണ്ടി കളിക്കുന്ന ലിയോ മെസ്സി വളരെയധികം സന്തോഷത്തിലാണ്.
44 TROPHIES.
Lionel Messi becomes the most decorated footballer of all time 🏆 pic.twitter.com/UIFfrqXce3
— B/R Football (@brfootball) August 20, 2023
അമേരിക്കൻ ഫുട്ബോളിൽ വിസ്മയം തീർക്കുന്ന ലിയോ മെസ്സിയുടെ ഫോമിൽ വിശ്വാസം അർപ്പിച്ചാണ് ഇന്റർമിയാമി മേജർ സോക്കർ ലീഗിലേക്ക് പന്തു തട്ടാൻ ഒരുങ്ങുന്നത്. ലീഗിലെ പോയിന്റ് ടേബിൾ ഏറ്റവും അവസാന സ്ഥാനത്തുള്ള മിയാമി മെസ്സിയുടെ വരവോടുകൂടി മുൻസ്ഥാനങ്ങളിലേക്ക് കയറും എന്നാണ് പ്രതീക്ഷിക്കുന്നത്. മിയാമി കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിച്ചു ടീമിനെ വിജയിച്ച മെസ്സി കൂടുതൽ കൂടുതൽ റെക്കോർഡുകളിലേക്ക് മുന്നേറുന്നുണ്ട്.