ഇന്റർമിയാമിക്കു വേണ്ടിയുള്ള ആദ്യ ടൂർണമെന്റിൽ തന്നെ എല്ലാ പുരസ്കാരങ്ങളും തൂക്കി മെസ്സി |Lionel Messi

ഏഴുതവണ ബാലൻഡിയോർ ജേതാവായ അർജന്റീന ഫുട്ബോൾ നായകൻ ലിയോ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് ഒപ്പമുള്ള തന്റെ ആദ്യത്തെ ട്രോഫി ഉയർത്തി കഴിഞ്ഞു. ലീഗ് കപ്പിലെ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിന് ഒടുവിലാണ് ലിയോ മെസ്സിയും സംഘവും കിരീടം ആദ്യമായി ഉയർത്തുന്നത്. മത്സരത്തിൽ ഒരു ഗോളിന് സമനില പാലിച്ചതിനുശേഷം ആണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ലിയോ മെസ്സിയെ സൈൻ ചെയ്തതിനുശേഷം ഇന്റർമിയാമി മെസ്സിക്കൊപ്പം കളിച്ച ഏഴു മത്സരങ്ങളിലും വിജയമാണ് ലഭിച്ചത്. ഇന്റർമിയാമി ജേഴ്സിയിൽ രേഖപ്പെട്ടു ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ച ലിയോ മെസ്സി ഏഴു മത്സരങ്ങളിൽ നിന്നും പത്തു ഗോളുകളും അസിസ്റ്റുകളും ഉൾപ്പെടെ തകർപ്പൻ ഫോമിൽ നിറഞ്ഞാടിയപ്പോൾ ഇന്റർമിയാമി ക്ലബ്ബിന്റെ ആദ്യത്തെ ട്രോഫി സ്വന്തമാക്കി.

ലീഗ് കപ്പ് ടൂർണമെന്റിൽ എല്ലാ മത്സരങ്ങളിലും ഗോളുകൾ നേടി ഇന്റർമിയാമിയെ മുന്നോട്ടു നയിച്ച ലിയോ മെസ്സിയാണ് ലീഗ് കപ്പിലെ ഏറ്റവും മികച്ച താരമായും ഏറ്റവും മികച്ച ടോപ് സ്കോറർ ആയും തിരഞ്ഞെടുക്കപ്പെട്ടത്. ദി ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് ടോപ് സ്കോർ എന്ന അവാർഡുകൾ ലിയോ മെസ്സിക്ക് സ്വന്തമാക്കാനും കഴിഞ്ഞു. ലിയോ മെസ്സിയുടെ മുമ്പ് രണ്ടുമാസമായി ഒരു ലീഗ് മത്സരം പോലും വിജയിക്കാത്ത ടീമാണ് ലീഗ് കപ്പിന്റെ കിരീടം ചൂടിയത്.

അമേരിക്കൻ ഫുട്ബോളിൽ വിസ്മയം തീർക്കുന്ന ലിയോ മെസ്സിയുടെ ഫോമിൽ വിശ്വാസം അർപ്പിച്ചാണ് ഇന്റർമിയാമി മേജർ സോക്കർ ലീഗിലേക്ക് പന്തു തട്ടാൻ ഒരുങ്ങുന്നത്. ലീഗിലെ പോയിന്റ് ടേബിൾ ഏറ്റവും അവസാന സ്ഥാനത്തുള്ള മിയാമി മെസ്സിയുടെ വരവോടുകൂടി മുൻസ്ഥാനങ്ങളിലേക്ക് കയറും എന്നാണ് പ്രതീക്ഷിക്കുന്നത്. മിയാമി കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിച്ചു ടീമിനെ വിജയിച്ച മെസ്സി കൂടുതൽ കൂടുതൽ റെക്കോർഡുകളിലേക്ക് മുന്നേറുന്നുണ്ട്.