ചരിത്രം കുറിച്ച് മിയാമി, ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടി മെസ്സിയോട് നന്ദി പറഞ്ഞ് മിയാമി |Lionel Messi
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ ഫോമിൽ വീണ്ടും തകർത്താടിയ ഇന്റർമിയാമി ലീഗ് കപ്പിന്റെ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. ഇന്ന് നടന്ന ഫിലഡെൽഫിയ യൂണിയനെതിരായ മത്സരത്തിലാണ് ഇന്റർമിയാമി വീണ്ടും വമ്പൻ വിജയം ആസ്വദിച്ചത്. എതിർ ടീമിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്റർമിയാമി വിജയം നേടിയത്.
അമേരിക്കൻ ലീഗ് കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ ഫിലഡൽഫിയ യൂണിയന്റെ ഹോം മൈതാനമായ സുബാറു പാർക്ക് പെൻസിൽവാനിയയിൽ കളിക്കാൻ ഇറങ്ങിയ ഇന്റർമിയാമി ആദ്യമായാണ് ലീഗ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. മത്സരം വിജയിച്ചു ഫൈനലിൽ എത്തിയതോടെ ഇന്റർ മിയാമി concacaf ചാമ്പ്യൻസ് ലീഗിലേക്കും യോഗ്യത നേടി.
സൂപ്പർതാരമായ ലിയോ മെസ്സിയുടെ വരവിനു മുൻപ് 10 മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രം സ്വന്തമാക്കിയ ഇന്റർ മിയാമി മെസ്സിയുടെ വരവിനു ശേഷമുള്ള ആറ് മത്സരങ്ങളിൽ നിന്നും ആറ് വിജയങ്ങളും സ്വന്തമാക്കി. ആറു മത്സരങ്ങളിൽ നിന്നും ഇന്റർമിയാമിക്ക് വേണ്ടി 9 ഗോളുകളും ഒരു അസിസ്റ്റും നേടിയ ലിയോ മെസ്സിയും തകർപ്പൻ ഫോമിലാണ്.
Inter Miami before Messi:
10 games
1 winInter Miami after Messi:
6 games
6 wins
Leagues Cup final
Qualified for the CONCACAF Champions LeagueMessi in that span: 10 G+A in 6 games pic.twitter.com/2fV5wDSxEG
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 16, 2023
ഓഗസ്റ്റ് 19നാണ് ലീഗ് കപ്പിന്റെ ഫൈനൽ മത്സരം അരങ്ങേറുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മോന്റെറെ vs നാഷ്വില്ലേ മത്സരത്തിലെ വിജയികൾ ആയിരിക്കും ഇന്റർമിയാമിയെ ഫൈനൽ മത്സരത്തിൽ വച്ച് നേരിടുന്നത്. ഇന്റർമിയാമി ടീമിനോടൊപ്പം സൈൻ ചെയ്തതിനുശേഷംമുള്ള ആദ്യ ട്രോഫിയാണ് ലിയോ മെസ്സി ലക്ഷ്യം വെക്കുന്നത്.
Desde fuera del área: 31,8 metros, es el segundo gol de mayor distancia en la carrera de Messi. 🎯👀pic.twitter.com/DALDQXgu4W
— ESPN Deportes (@ESPNDeportes) August 15, 2023