സെലിബ്രിറ്റികളുടെ ഇടയിലും തരംഗമായി ലയണൽ മെസ്സി, ഇതുപോലൊരു വ്യക്തിയെ കണ്ടിട്ടില്ല എന്ന് കാമില
അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ നായകനായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ക്ലബ്ബിലെ രണ്ടാമത്തെ മത്സരത്തിലും നിരവധി അമേരിക്കൻ സെലിബ്രിറ്റീസ് ആണ് കളികാണാൻ എത്തുന്നത്, ഇന്റർമിയാമി ജേഴ്സിയിലുള്ള ആദ്യ മത്സരത്തിൽ സെറീന വില്യംസ്, ലെബ്രൻ ജെയിംസ് തുടങ്ങിയ അമേരിക്കൻ സെലിബ്രിറ്റീസ് ലിയോ മെസ്സിയുടെ അരങ്ങേറ്റമത്സരം കാണാൻ എത്തിയിരുന്നു.
ഇന്റർമിയാമി ജേഴ്സിയിലെ അരങ്ങേറ്റ മത്സരത്തിന്റെ അവസാന നിമിഷത്തിൽ ലിയോ മെസ്സി നേടുന്ന തകർപ്പൻ ഫ്രീക്ക് ഗോളിൽ ഇന്റർമിയാമി ക്രൂസ് അസൂളിനെതിരെ വിജയം നേടിയിരുന്നു, ലിയോ മെസ്സിയുടെ ഈയൊരു മനോഹരമായ ഗോളിനോട് ടെന്നീസ് സൂപ്പർ താരമായ സെറീന വില്യംസ്, മോഡലായ കിം കർദാശിൻ തുടങ്ങിയവർ മനോഹരമായി തന്നെയാണ് പ്രതികരിച്ചത്.
അറ്റ്ലാൻഡ യുണൈറ്റഡിന് എതിരായി നടന്ന ലിയോ മെസ്സിയുടെ രണ്ടാമത്തെ ഇന്റർമിയാമി മത്സരത്തിലും കളികാണാൻ ഖാബി ലെയിം, കാമില കാബെയോ, ഡി ജെ ഖാലിദ്, ഡിഡി തുടങ്ങിയ പ്രശസ്തരായ സെലിബ്രിറ്റീസ് ആണ് എത്തിയത്. ലിയോ മെസ്സിയോടൊപ്പം സൗഹൃദം പങ്കിടാനും ഡി ജെ ഖാലിദ്, കാമില കാബെയോ തുടങ്ങിയവർക്ക് കഴിഞ്ഞു.
Diddy, DJ Khaled, Camila Cabello and more stars in attendance for Messi’s first Inter Miami start ⭐🌴 pic.twitter.com/To0g3RDMkX
— ESPN (@espn) July 25, 2023
മത്സരത്തിനുശേഷം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ലിയോ മെസ്സിയുടെ ചിത്രം പങ്കുവെച്ച കാമില കാബെയോ ‘ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, ചരിത്രത്തിലെ ഏറ്റവും മികച്ച താരവും മനോഹരമായ ഒരു വ്യക്തിയുമാണ് നിങ്ങൾ’ എന്നാണ് എഴുതിയത്. ലിയോ മെസ്സിയോടൊപ്പം അൽപ്പം സമയം ചെലവഴിക്കാനും ചിത്രങ്ങൾ എടുക്കുവാനും അമേരിക്കൻ ഗായികയായ കാമിലക്ക് കഴിഞ്ഞു.
Camila Cabello: “How much we love you!!! The best player in history and a beautiful person.” pic.twitter.com/tQXWfNRjkE
— Leo Messi 🔟 Fan Club (@WeAreMessi) July 26, 2023
അമേരിക്കയിലെ പ്രശസ്തരായ സെലിബ്രിറ്റീസ് ഇന്റർമിയാമിയുടെ മത്സരം കാണാനെത്തുന്നത് വഴി അമേരിക്കയിൽ ഫുട്ബോൾ കായിക വിനോദത്തിനും ഇന്റർമിയാമി ക്ലബ്ബിനും ഉണ്ടാകുന്ന പ്രശസ്തത വളരെ വലുതാണ്, ലിയോ മെസ്സി എന്ന താരത്തിന്റെ സാന്നിധ്യം തന്നെയാണ് ഇത്രയുമധികം പ്രശസ്തത ഇന്റർ മിയാമിയുടെ മത്സരങ്ങൾക്ക് കൊണ്ടുവരുന്നതിന്റെ കാരണം. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലിയോ മെസ്സി, ടൈലർ എന്നിവരുടെ മികവിൽ ഇന്റർമിയാമി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ നാലു ഗോൾ വിജയം ആസ്വദിച്ചു.
Messi consoling DJ Khaled’s son who was crying 🥺❤️ pic.twitter.com/UZyhyIAmKS
— ESPN FC (@ESPNFC) July 25, 2023