വിത്യസ്തമായ 100 ക്ലബ്ബുകൾക്കെതിരെ ഗോൾനേട്ടം ആഘോഷിച്ച് ലിയോ മെസ്സി കരിയർ റെക്കോർഡിട്ടു |Lionel Messsi

അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർമിയാമി ക്ലബ്ബിനു വേണ്ടിയുള്ള തന്റെ രണ്ടാം മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലിയോ മെസ്സി ടീമിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിക്കാൻ സഹായിച്ചിരുന്നു, ലിയോ മെസ്സിയെ കൂടാതെ ഇന്റർമിയാമി താരമായ ടൈലറും മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു.

ഇന്റർമിയാമി ടീമിന്റെ പുതിയ ക്യാപ്റ്റനായി ലിയോ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ അരങ്ങേറിയ മത്സരത്തിൽ 8 മിനിറ്റിൽ തന്നെ സെർജിയോ ബുസ്ക്കറ്റ്സിന്റെ അസിസ്റ്റിൽ നിന്നും ലിയോ മെസ്സി ഗോൾ നേടി തുടങ്ങി, 22 മിനിറ്റിൽ രണ്ടാംഗോൾ നേടിയ ലിയോ മെസ്സി മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡിനേതിരായ ഇന്റർമിയാമിയുടെ ലീഡ് രണ്ടായി ഉയർത്തി.

പിന്നീട് 44, 53 മിനിറ്റുകളിൽ ഇന്റർമിയാമി താരമായ ടൈലർ ഗോളുകൾ നേടുന്നതോടെ ഇന്റർമിയാമി 4 ഗോളുകൾക്ക് വിജയം നേടി. ലീഗ് കപ്പിൽ അറ്റ്ലാൻഡ യൂണറ്റഡിനെതിരായ മത്സരത്തിൽ ആദ്യ നേടിയ ലിയോ മെസ്സി തന്റെ കരിയറിലെ മറ്റൊരു റെക്കോർഡ് കൂടി നേടിയിരിക്കുകയാണ്, 1030 കരിയർ മത്സരങ്ങളിൽ നിന്നും 810 ഗോളുകളാണ് ലിയോ മെസ്സി ഇതുവരെ നേടിയിട്ടുള്ളത്.

അറ്റ്ലാൻഡ യുനൈറ്റഡിനെതിരെ മെസ്സി ഗോൾ നേടിയതോടെ തന്റെ കരിയറിൽ വ്യത്യസ്തമായ 100 ക്ലബ്ബുകൾക്കെതിരെ ഗോൾ നേട്ടം ആഘോഷിക്കാൻ ലിയോ മെസ്സിക്ക് കഴിഞ്ഞു, ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ഫ്രഞ്ച് ലീഗിലും ഉൾപ്പെടെ 98 ക്ലബ്ബുകൾക്കെതിരെ ഗോളുകൾ നേടിയ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ കരിയറിൽ ക്രൂസ് അസൂൾ, അറ്റ്ലാൻഡ യുണൈറ്റഡ് എന്നിവർക്കെതിരെ ആദ്യ രണ്ടു മത്സരങ്ങളിൽ തന്നെ ഗോൾ നേടി സെഞ്ച്വറി നേട്ടം ആഘോഷിച്ചു.

ഫുട്ബോൾ കരിയറിൽ 1030 മത്സരങ്ങളോളം ക്ലബ്ബിനും ദേശീയ ടീമിനും വേണ്ടി കളിച്ച ലിയോ മെസ്സി 810 ഗോളുകളും 356 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. നിലവിൽ ഏതൊരു താരത്തിനെക്കാളും കൂടുതൽ ഗോളുകളും+അസിസ്റ്റുകളും ലിയോ മെസ്സിക്കാണ് ഉള്ളത്. എന്നാൽ ഗോളുകളുടെ മാത്രം കാര്യത്തിൽ ആണെങ്കിൽ ക്രിസ്ത്യാനോ റൊണാൾഡോക്ക് തൊട്ടു പിന്നിലാണ് ലിയോ മെസ്സിയുള്ളത്, ഇന്റർമിയാമി ജേഴ്സിലുള്ള ലിയോ മെസ്സിയുടെ മികച്ച ഫോം ഇനിയും തുടരുകയാണെങ്കിൽ ക്രിസ്ത്യാനോയെ മറികടന്നുകൊണ്ട് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ലിയോ മെസ്സിക്ക് മാറാൻ കഴിഞ്ഞേക്കാം.