
ക്രിസ്റ്റ്യാനോ ഫിനിഷ്ഡ് എന്ന് പറഞ്ഞവരൊക്കെ എവിടെ? വിരോധികൾക്കെതിരെ ആഞ്ഞടിച്ച് വിരാട് കോലി!
കഴിഞ്ഞ പിഎസ്ജിക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ റിയാദ് ഓൾ സ്റ്റാർ ഇലവന്റെ ക്യാപ്റ്റനായിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. മത്സരത്തിൽ 5-4 എന്ന സ്കോറിന് പിഎസ്ജിയോട് പരാജയപ്പെട്ടുവെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. രണ്ട് ഗോളുകൾ അദ്ദേഹം നേടുകയും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.
സമീപകാലത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിലെ പടിയിറക്കവും ഖത്തർ വേൾഡ് കപ്പിലെ ഫോമില്ലായ്മയും റൊണാൾഡോക്ക് വലിയ വിമർശനങ്ങൾ നേടിക്കൊടുത്തു. അതിനേക്കാളുപരി താരത്തിന്റെ ആറ്റിറ്റ്യൂഡിനെ വിമർശിക്കുന്നവരും ധാരാളമുണ്ട്. ആ വിമർശനങ്ങൾക്കെല്ലാം കളിക്കളത്തിൽ മറുപടി നൽകാൻ റൊണാൾഡോക്ക് ഇനിയും കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു കടുത്ത ആരാധകനാണ് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരമായ വിരാട് കോലി എന്നുള്ളത് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്.കോലി ഇപ്പോൾ റൊണാൾഡോക്ക് പിന്തുണയുമായി മുന്നോട്ടു വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ പിഎസ്ജിക്കെതിരെ നേടിയ മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമായി നിൽക്കുന്ന ചിത്രമാണ് കോലി പങ്കുവെച്ചിട്ടുള്ളത്. ക്രിസ്റ്റ്യാനോ ഫിനിഷ്ഡ് എന്ന് പറഞ്ഞവരൊയൊക്കെ ചിരിക്കുന്ന ഇമോജിയിട്ട് പരിഹസിച്ചു കൊണ്ടാണ് കോലി ഈയൊരു സന്ദേശം പങ്കുവെച്ചിട്ടുള്ളത്.
‘ 38 ആം വയസ്സിലും ഏറ്റവും ഉയർന്ന നിലയിലാണ് ക്രിസ്റ്റ്യാനോ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഫുട്ബോൾ പണ്ഡിതന്മാർ ഓരോ ആഴ്ചയിലും വെറുതെ ഇരുന്നുകൊണ്ട് ശ്രദ്ധ നേടാൻ വേണ്ടി അദ്ദേഹത്തെ വിമർശിച്ചു കൊണ്ടേയിരിക്കുന്നു.പക്ഷേ ഇപ്പോൾ അവർ വായടച്ചു കഴിഞ്ഞു.കാരണം ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ പിഎസ്ജിക്കെതിരെയാണ് ഇത്തരത്തിലുള്ള ഒരു പ്രകടനം ക്രിസ്റ്റ്യാനോ നടത്തിയിരിക്കുന്നത്. എന്നിട്ടും പലരും പറയുന്നു അദ്ദേഹം ഫിനിഷിഡ് ആയി എന്നുള്ളത് ‘ കോലി കുറിച്ചു.
Viral Kohli is a die-hard Cristiano Ronaldo fan
— Sportskeeda (@Sportskeeda) January 20, 2023#CricketTwitter #CR7𓃵 #viratkohli pic.twitter.com/EgQOKpNamk
കൂടാതെ ക്രിസ്റ്റ്യാനോ GOAT,KING എന്നുള്ള ഇമോജികൾ ഒക്കെ കോലി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. റൊണാൾഡോയെ ദീർഘകാലം മുമ്പ് തന്നെ ഇഷ്ടപ്പെട്ട് പോരുന്ന ഒരു വ്യക്തിയാണ് വിരാട് കോലി.ക്രിക്കറ്റ് ലോകത്തെ രാജാവായി അറിയപ്പെടുന്ന താരം കൂടിയാണ് വിരാട് കോലി.