ലോകകപ്പ് ജേതാക്കളായ അർജൻ്റീനിയൻ താരം പപ്പു ഗോമസ് തൻ്റെ സ്പാനിഷ് ക്ലബ്ബായ സെവിയ്യയുമായുള്ള കരാർ അവസാനിപ്പിച്ചതായ റിപ്പോർട്ടുകളാണ് യൂറോപ്പിൽ നിന്നുമുള്ള പ്രമുഖ മാധ്യമങ്ങളും പ്രശസ്ത ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റ് ഫബ്രിസിയോ റൊമാനൊയും പുറത്ത് വിട്ടിരിക്കുന്നത്.
താൻ കളിച്ചിരുന്ന ക്ലബ്ബായ സെവിയ്യ വിട്ടതിനാൽ സൗദി ക്ലബ്ബുകളുമായി ചർച്ചയിലാണ്.താരം 2021 ട്രാൻസ്ഫർ ജാലകത്തിൽ സെവിയ്യ എഫ്.സി.യുമായി 2024 വരെ മൂന്നു വർഷത്തെ കരാറിലാണ് താരം കരാർ ഒപ്പിട്ടത്.ടീമിൽ ജോയിൻ ചെയ്ത ആദ്യ സമയം താരം കുറച്ച് മങ്ങിയെങ്കിലും പിന്നീട് മിഡ്ഫീൽഡിലും വിംഗർ പൊസിഷനിലെല്ലാം ടീമിന് വേണ്ടി നന്നായി പ്രയത്നിച്ചു. നിലവിൽ സൗദിയിൽ നിന്നുമുള്ള ക്ലബ്ബ്മായി താരം ചർച്ചകളിൽ ഏർപ്പെട്ടിട്ടിക്കുകയാണ്.
അർജന്റീന ആരാധകർക്ക് ആവേശം പകരാൻ സന്തോഷവാർത്ത വന്നിരിക്കുന്നു.അർജൻ്റീനിയൻ ലോകകപ്പ് താരം അലക്സിസ് മാക് അലിസ്റ്റർ തൻ്റെ സഹോദരനായ കെവിൻ്റെ കൂടെ യൂറോപ്പ ലീഗിൽ നേർക്കുനേരെ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു. യുവഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരത്തിലാണ് ഇരുവരും നേർക്കുനേർ എത്തുന്നത്.
We’ll have a duel of Mac Allister brothers in UEFA Europa League 😅⚔️ pic.twitter.com/HjTWZbWXYo
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 1, 2023
അലക്സിസ് നിലവിൽ പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി പന്ത് തട്ടുന്നു..എന്നാൽ സഹോദരൻ കെവിൻ മാക് അലിസ്റ്റർ ബെൽജിയൻ പ്രോ ലീഗ് ക്ലബ് യൂണിയൻ എസ്. ജി യിലാണ് നിലവിൽ ഉള്ളത്.രണ്ട് അർജൻ്റീന താരങ്ങൾ എന്നതിലുപരി രണ്ട് സഹോദരന്മാർ നേർക്കുനേരെ എതിർവശത്ത് പന്ത് തട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.