വേൾഡ് കപ്പിലേക്ക് വേണ്ടി വജ്രായുധത്തിനെ കണ്ടുപിടിച്ച് സ്കലോണിയും അർജന്റീനയും മൂർച്ച കൂട്ടുന്നു

നിലവിലെ വേൾഡ് കപ്പ് ചാമ്പ്യൻമാരായ അർജന്റീന അടുത്ത ഫിഫ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുകയാണ്. ഇക്വഡോർ, ബോളിവിയ എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീനയുടെ ഈ മാസത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ അരങ്ങേറുന്നത്. സെപ്റ്റംബർ 8 വെള്ളിയാഴ്ച ഇക്വഡോറിനെയാണ് അർജന്റീന നേരിടുന്നത്.

സെപ്റ്റംബർ 13 ബുധനാഴ്ച അർജന്റീന ബൊളീവിയയേയും നേരിടും. ഈ മാസം നടക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്ക്വാഡിനെ കഴിഞ്ഞ ദിവസങ്ങളിൽ പരിശീലകൻ ലയണൽ സ്കാലോണി പ്രഖ്യാപിച്ചിരുന്നു. ലയണൽ സ്കലോണി പ്രഖ്യാപിച്ച അർജന്റീന സ്ക്വാഡിലേക്ക് ചില പുതുമുഖ താരങ്ങളാണ് ഇടം നേടിയിട്ടുള്ളത്.

അർജന്റീനയുടെ അണ്ടർ 23 ടീം താരമായ 22കാരൻ ലൂക്കാസ് ബെൽട്രാൻ അർജന്റീന സ്ക്വാഡിൽ ഇടം നേടിയിരുന്നു. ഇറ്റാലിയൻ ക്ലബ്ബായ ഫിയോറന്റീനയുടെ മുന്നേറ്റനിര താരമായ ലൂക്കാസിനെ അർജന്റീന ടീമിൽ ഉൾപ്പെടുത്തിയത് പ്രധാനമായും അർജന്റീന ടീമിനോടൊപ്പം പരിശീലനം നൽകുവാനാണ് എന്നാണ് പലരും വിചാരിച്ചിരുന്നത്. എന്നാൽ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പരിശീലത്തിനു വേണ്ടി മാത്രമല്ല.

പരിശീലകൻ ലയണൽ സ്കലോണി ഇഷ്ടപ്പെടുന്ന കളിശൈലിയിൽ കളിക്കുന്ന മുന്നേറ്റനിര താരമായ ലൂക്കാസ് അർജന്റീന ടീമിലെ മറ്റു മുന്നേറ്റ നിര താരങ്ങളായ ജൂലിയൻ അൽവാരസ്, ലൗതാറോ മാർട്ടിനസ് എന്നിവർക്ക് ശേഷം അർജന്റീന ടീമിൽ മുന്നേറ്റത്തിൽ കളിക്കാനാവുന്ന മൂന്നാമത്തെ താരമായാണ് സ്ക്വാഡിൽ ഇടം നേടിയത്. താരത്തിന്റെ കളിശൈലി പരിശീലകനായ ലയണൽ സ്കലോണിക്ക് ഇഷ്ടപ്പെടുന്നതിനാലാണ് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന സ്ക്വാഡിലേക്ക് താരത്തിനെ വിളിച്ചത്.