ഇന്ന് ട്രാൻസ്ഫർ ലോകത്ത് നിന്നും പുറത്ത് വന്നിട്ടുള്ള പ്രധാനപ്പെട്ട ഡീലുകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ഫെലിക്സിന്റെ കാര്യം തന്നെയാണ്.താരം ലോൺ അടിസ്ഥാനത്തിൽ ചെൽസിയിലേക്ക് ചേക്കേറിയ വിവരം ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീസണിന്റെ അവസാനം വരെയാണ് അത്ലറ്റിക്കോയിൽ നിന്നും ഫെലിക്സ് ലോൺ അടിസ്ഥാനത്തിൽ ചെൽസിൽ കളിക്കുക.
അടുത്തത് ജോർഡി ആൽബയുടെ കാര്യമാണ്.ഈ സീസണോടു കൂടി അദ്ദേഹത്തിന്റെ ബാഴ്സയുമായുള്ള കോൺട്രാക്ട് അവസാനിക്കും.ഈ കരാർ പുതുക്കാൻ ബാഴ്സ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ താരത്തെ സ്വന്തമാക്കാൻ പിഎസ്ജിയോട് മെസ്സി ആവശ്യപ്പെട്ടു എന്നാണ് പ്രമുഖ മാധ്യമമായ എൽ നാഷണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മറ്റൊന്ന് ഡെമ്പലെയുടെ കാര്യമാണ്. താരത്തെ വരുന്ന സമ്മറിൽ സ്വന്തമാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്. പക്ഷേ 100 മില്യൺ യൂറോ നൽകിയാൽ മാത്രമേ ബാഴ്സ അദ്ദേഹത്തെ കൈവിടുകയൊള്ളൂ.പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിക്കും ഈ താരത്തെ ആവശ്യമുണ്ട്.
ജൂഡ് ബെല്ലിങ്ഹാം വരുന്ന സമ്മറിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരമായി മാറിയേക്കും. റയൽ മാഡ്രിഡ്,ലിവർപൂൾ എന്നിവരാണ് താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ ഇടയിലേക്ക് ഇപ്പോൾ പിഎസ്ജി കൂടി രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ വലിയ ഒരു പോരാട്ടം തന്നെ നമ്മെ കാത്തിരിക്കുന്നുണ്ട്.
അർജന്റീനയുടെ സൂപ്പർതാരമായ മാക്ക് ആല്ലിസ്റ്ററിൽ താല്പര്യം അറിയിച്ചുകൊണ്ട് ഒരുപാട് ക്ലബ്ബുകൾ മുന്നോട്ട് വന്നിരുന്നു. പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രയിറ്റണ് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ചെൽസിക്ക് വലിയ താല്പര്യമുള്ള താരമാണ് മാക്ക് ആല്ലിസ്റ്റർ.എന്നാൽ ചെൽസിക്ക് കാര്യങ്ങൾ എളുപ്പമാവില്ല. എന്തെന്നാൽ ടോട്ടൻഹാം താരത്തിന് വേണ്ടി മുന്നോട്ടു വന്നിട്ടുണ്ട്.
മറ്റൊരു വാർത്ത ബാഴ്സ സൂപ്പർതാരമായ സെർജിയോ ബുസ്ക്കെറ്റ്സിനെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ ലക്ഷ്യം വെക്കുന്നു എന്നുള്ളതാണ്.ഈ സീസണോട് കൂടി ബാഴ്സയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കും.ഈ കരാർ പുതുക്കാൻ താല്പര്യപ്പെടാത്തതുകൊണ്ട് ഫ്രീ ആയിക്കൊണ്ട് താരം ക്ലബ്ബ് വിടും. 13 മില്യൺ യൂറോ ആണ് സാലറിയായി കൊണ്ട് അൽ നസ്ർ വാഗ്ദാനം ചെയ്യുക.