ട്രാൻസ്ഫർ റൗണ്ടപ്പ്: ലാലിഗ സൂപ്പർതാരം പ്രീമിയർ ലീഗിൽ, റയൽ മാഡ്രിഡ് താരത്തെ ലോണിൽ എത്തിക്കാൻ ആഴ്സണൽ

ലോക ഫുട്ബോളിലെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ബൊറൂസിയയുടെ യുവ സൂപ്പർതാരമായ യൂസുഫ മൗക്കോക്കോയുടെ കാര്യമാണ്. താരത്തെ സ്വന്തമാക്കാൻ വേണ്ടി ഒരുപാട് പ്രധാനപ്പെട്ട ക്ലബ്ബുകൾ മുൻപിൽ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ബോറൂസിയയുമായി കരാർ പുതുക്കി എന്ന വാർത്തയാണ് പുറത്തേക്ക് വന്നിട്ടുള്ളത്.ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.2026 വരെയുള്ള ഒരു പുതിയ കരാറിലാണ് ഈ യുവ സൂപ്പർ താരം സൈൻ ചെയ്യുക.ക്ലബ്ബിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. ഉടൻതന്നെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാവും.

മറ്റൊന്ന് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ കമവിങ്കയെ പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലോ ചെൽസിയോ ലോൺ അടിസ്ഥാനത്തിൽ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കും എന്നുള്ള കാര്യമായിരുന്നു.പക്ഷേ ഇത് താരത്തിന്റെ ഏജന്റ് ഇപ്പോൾ നിഷേധിച്ചിട്ടുണ്ട്.കമവിങ്കയിൽ റയലിൽ ഹാപ്പിയാണെന്നും റയൽ അദ്ദേഹത്തിൽ ഹാപ്പിയാണെന്നും ഏജന്റ് അറിയിച്ചിട്ടുണ്ട്. താരം റയൽ മാഡ്രിഡിൽ തന്നെ തുടരും.

മറ്റൊന്ന് വിയ്യാറയൽ സൂപ്പർതാരമായ ഡഞ്ചുമ പ്രീമിയർ ലീഗ് ക്ലബ്ബായ എവെർടണിലേക്ക് എത്തിയിട്ടുണ്ട്.ലോൺ അടിസ്ഥാനത്തിലാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്.അദ്ദേഹത്തെ സ്ഥിരമായി വാങ്ങാനുള്ള ഓപ്ഷൻ ഈ പ്രീമിയർ ലീഗ് ക്ലബ്ബിന് ഇല്ല.

ബ്രസീലിയൻ സൂപ്പർ താരമായ റോബെർട്ടോ ഫിർമിനോയുടെ കാര്യത്തിൽ ലിവർപൂൾ പരിശീലകനായ ക്ലോപ് ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്.ഫിർമിനോ ഇവിടെ തുടരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. താരത്തിന്റെ കോൺട്രാക്ട് ഈ വരുന്ന ജൂണിലാണ് അവസാനിക്കുക.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ക്രൊയേഷ്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ യുറാനോവിച്ച് നിലവിൽ സെൽറ്റിക്കിന്റെ താരമാണ്. പക്ഷേ ജർമൻ ക്ലബ്ബായ യൂണിയൻ ബെർലിനിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ ആണ് താരം ഉള്ളത്.

ചെൽസി സൂപ്പർ താരമായ ഹാകിം സിയച്ച് നിലവിൽ ക്ലബ്ബിൽ സംതൃപ്തനല്ല.അതുകൊണ്ടുതന്നെ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്.എഫ്സി ബാഴ്സലോണക്ക് അദ്ദേഹം സ്വയം ഇപ്പോൾ ഓഫർ ചെയ്തിട്ടുണ്ട്.ഡീപേ പോയ ഒഴിവിൽ ഒരു മുന്നേറ്റ നിര താരത്തെ ഇപ്പോൾ ബാർസ അന്വേഷിക്കുന്നുമുണ്ട്. സ്പാനിഷ് മാധ്യമമായ സ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.