ട്രാൻസ്ഫർ റൗണ്ടപ്പ്: ചെൽസി, യുണൈറ്റഡ് താരങ്ങളെ സ്വന്തമാക്കാൻ PSG,ഡച്ച് സൂപ്പർ താരത്തെ റയൽ മാഡ്രിഡിന് വേണം.

ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കുകയാണ് ട്രാൻസ്ഫർ റൗണ്ടപ്പ് ചെയ്യുന്നത്. റയൽ മാഡ്രിഡ് സൂപ്പർ താരമായ ഡാനി സെബയോസ് ക്ലബ്ബ് വിട്ടേക്കും എന്നായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾക്ക് ക്ലബ്ബ് തുടക്കം കുറിച്ചു കഴിഞ്ഞു.സെബയ്യോസ്‌ റയലിൽ തന്നെ തുടരാനുള്ള സാധ്യതകൾ തെളിഞ്ഞുവരികയാണ്.

ഡച്ച് സൂപ്പർ താരമായ ഡൻസൽ ഡംഫ്രിസിനെ സ്വന്തമാക്കാൻ ഇപ്പോൾ റയലിന് താല്പര്യമുണ്ട്. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇദ്ദേഹം ഇപ്പോൾ ഇന്റർ മിലാന്റെ താരമാണ്. 40 മില്യൺ യൂറോ ആണ് താരത്തിന്റെ വാല്യു.ഡാനി കാർവഹലിന്റെ പകരക്കാരനായി കൊണ്ടാണ് താരത്തെ ഇപ്പോൾ പരിഗണിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ മാർക്കസ് റാഷ്‌ഫോർഡ് തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ സ്വന്തമാക്കാൻ ഇപ്പോൾ പിഎസ്ജിക്ക് താല്പര്യമുണ്ട്.പക്ഷേ അദ്ദേഹം യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ വളരെ കുറവാണ്.

ചെൽസിയുടെ മിന്നും താരമായ ഹാക്കിം സിയച്ച് വരുന്ന സമ്മറിൽ ക്ലബ്ബ് വിട്ടേക്കും. അദ്ദേഹത്തെയും സ്വന്തമാക്കാൻ ഇപ്പോൾ പിഎസ്ജിക്ക് താല്പര്യമുണ്ട്.അഷ്‌റഫ് ഹക്കീമിക്കൊപ്പം മൊറോക്കൻ ദേശീയ ടീമിൽ കളിക്കുന്ന താരമാണ് സിയച്ച്. ക്ലബ്ബ് വിട്ട സറാബിയയുടെ സ്ഥാനത്തെക്കാണ് ഈ ചെൽസി താരത്തെ പിഎസ്ജി പരിഗണിക്കുന്നത്.

യുവന്റസ് താരമായ ഫെഡറിക്കോ കിയേസ ഇപ്പോൾ ട്രാൻസ്ഫർ ലോകത്ത് വലിയ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യം അറിയിച്ചുകൊണ്ട് ചെൽസി, റയൽ മാഡ്രിഡ് എന്നിവർ മുന്നോട്ടു വന്നിരുന്നു. ഇപ്പോൾ ഇതാ മാഞ്ചസ്റ്റർ യുണൈറ്റഡിനും താരത്തിൽ താല്പര്യമുണ്ട്. വരുന്ന സമ്മറിൽ അദ്ദേഹം യുവന്റസ് വിടാൻ സാധ്യതകൾ ഏറെയാണ്.

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ രണ്ട് താരങ്ങളെ ക്ലബ്ബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിച്ചേക്കും. ഡിഫൻഡർ ഹാരി മഗ്വയ്ർ,മിഡ്‌ഫീൽഡർ മക്ടോമിനി എന്നിവരെയായിരിക്കും യുണൈറ്റഡ് പോവാൻ അനുവദിക്കുക.ടെൻ ഹാഗിന്റെ ലോങ്ങ് ടെം പ്ലാനിൽ ഈ രണ്ടു താരങ്ങൾക്കും സ്ഥാനമില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.