ട്രാൻസ്ഫർ റൗണ്ടപ്പ് : മിന്നും താരം അൽ നസ്റിലേക്ക്,അർജന്റീക്കാരൻ നിക്കോ ഗോൺസാലസ്‌ പ്രീമിയർ ലീഗിലേക്ക്.

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും പുതിയ വിശേഷങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡച്ച് സൂപ്പർ താരമായ വെഗോസ്റ്റിനെ ഇപ്പോൾ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ലോൺ അടിസ്ഥാനത്തിലാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. മൂന്ന് മില്യൺ യൂറോ ആണ് യുണൈറ്റഡ് താരത്തിന് വേണ്ടി നൽകുക.

അർജന്റീന താരമായ നിക്കോ ഗോൺസാലസ് പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നു. നിലവിൽ ഫിയോറെന്റിന താരമാണ് അദ്ദേഹം.ലെസ്റ്റർ സിറ്റിയാണ് ഈ അർജന്റീന താരത്തെ ടീമിലേക്ക് എത്തിക്കുന്നത്. 30 മില്യൺ പൗണ്ടിന്റെ ഒരു ബിഡ് ഇവർ ക്ലബ്ബിന് സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

എഫ് സി ബാഴ്സലോണയുടെ സൂപ്പർതാരമായ മെംഫിസ് ഡീപേ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.അത്ലറ്റിക്കോ മാഡ്രിഡാണ് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങിയിരിക്കുന്നത്.ഇരു ക്ലബ്ബുകളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ താൽപര്യം ഉയർത്തിയിരുന്നുവെങ്കിലും അത് പൂർണ്ണമായും ഇല്ലാതായിട്ടുണ്ട്.

ബൊറൂസിയയുടെ സൂപ്പർ താരമായ മാർക്കോ റ്യൂസിന്റെ കരാർ ഈ സീസണിന്റെ അവസാനത്തിൽ പൂർണ്ണമാകും. ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല.ഓഫറുകൾ പരിഗണിക്കുന്നുണ്ട് എന്നാണ് ഇദ്ദേഹം ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബ് വലിയ രൂപത്തിൽ ശ്രമങ്ങൾ ഈ താരത്തിനു വേണ്ടി നടത്തുന്നുണ്ട്.റ്യൂസ് അൽ നസ്റിൽ എത്തിയാലും അത്ഭുതപ്പെടാനില്ല.

പിഎസ്ജിയുടെ സൂപ്പർ താരമായ പാബ്ലോ സറാബിയയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിന് താല്പര്യമുണ്ട്.ഒന്നര വർഷമാണ് അദ്ദേഹത്തിന് ക്ലബ്ബുമായി കരാർ അവശേഷിക്കുന്നത്.പിഎസ്ജി താരത്തെ കൈവിടുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ വിക്ടർ ലിന്റ ലോഫിനു വേണ്ടി ക്ലബ്ബിനെ സമീപിച്ചിരുന്നു.എന്നാൽ യുണൈറ്റഡ് ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്. 2017 മുതൽ യുണൈറ്റഡിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ഈ താരം 209 മത്സരങ്ങളിൽ ആണ് പങ്കെടുത്തിട്ടുള്ളത്.