ലയണൽ മെസ്സിയുടെ മത്സരം കാണാൻ ടിക്കറ്റ് എടുത്ത വർക്ക് നഷ്ടപരിഹാരം | Lionel Messi

ലയണൽ മെസ്സി ഇന്റർ മയാമിയിൽ ചേർന്നശേഷം ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിച്ച് കയറ്റമാണ് ഉണ്ടായത്,ഹോം, എവേ ടിക്കറ്റ് നിരക്കിലും വലിയ മാറ്റം സംഭവിച്ചിരുന്നു, എന്നാൽ പരിക്കു മൂലം ലയണൽ മെസ്സിക്ക് മത്സരങ്ങൾ നഷ്ടപ്പെട്ടതിനാൽ ടിക്കറ്റ് ഹോൾഡേഴ്സിന് നഷ്ടപരിഹാരം നൽകാൻ ക്ലബ്ബ് തീരുമാനിച്ചു.

ലയണൽ മെസ്സി ഇതുവരെ ഇന്റർമയാമിൽ എത്തിയശേഷം അഞ്ചു മത്സരങ്ങളാണ് ക്ലബ്ബിനൊപ്പം കളിക്കാൻ കഴിയാതെ വന്നത്, അതുകൊണ്ടുതന്നെ സീസൺ ടിക്കറ്റ് എടുത്തവർക്ക് അടുത്ത സീസണിലേക്ക് 250 ഡോളർ കുറച്ചു നൽകിയാൽ മതി, ഇനി ഒരു മത്സരത്തിന് മാത്രം ടിക്കറ്റെടുത്തവർക്ക് 50 ഡോളറിന്റെ കുറവും ക്ലബ്ബ് പ്രഖ്യാപിച്ചു.

കഴിഞ്ഞ ചിക്കാഗോക്കെതിരെയുള്ള മത്സരത്തിൽ 61,000 ത്തിലധികം കാണികളാണ് മെസ്സിയെ പ്രതീക്ഷിച്ച് സോൾജിയർ ഫീൽഡിൽ എത്തിയത്. എന്നാൽ മത്സരത്തിൽ പരിക്ക് കാരണം മെസ്സിക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. മെസ്സിയില്ലാതെ കളിച്ച 5 മത്സരങ്ങളിൽ രണ്ടു തോൽവിയും രണ്ട് സമനിലയും ഒരു ജയവും മാത്രമാണ് ഇന്റർ മയമിക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ലയണൽ മെസ്സി കളിച്ച ഒരൊറ്റ മത്സരം പോലും ഇന്റർ മയാമി തോറ്റിട്ടില്ല. ക്ലബ്ബിനുവേണ്ടി ആദ്യ കിരീടം(ലീഗ് കപ്പ്)നേടിക്കൊടുക്കാനും ലയണൽ മെസ്സിക്ക് സാധിച്ചു.

ഇതുവരെ 12 മത്സരങ്ങൾ കളിച്ച ലയണൽ മെസ്സി ക്ലബ്ബിനുവേണ്ടി 11 ഗോളുകളും നേടിയിട്ടുണ്ട്. ഇനി ഈ സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ഇന്റർ മയാമിക്ക് കളിക്കാൻ ബാക്കിയുള്ളത്, 31 മത്സരങ്ങളിൽ 33 പോയിന്റുള്ള മയാമി അവസാനസ്ഥാനങ്ങളിലാണ്.പ്ലേ ഓഫ് സാധ്യത ഇനി വളരെ അകലെയും. അമേരിക്കൻ സോക്കർ ലീഗിലെ അടുത്ത മത്സരം ലീഗിൽ ഒന്നാം സ്ഥാനത്തുള്ള സിൻസിനാറ്റിക്കെതിരെയാണ്. ആ മത്സരത്തിൽ ലയണൽ മെസ്സി കളിക്കാൻ ഇറങ്ങിയേക്കും എന്ന് തന്നെയാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.