മെസ്സിയെ കണ്ടതോടെ കണ്ണ് നിറഞ്ഞ് കുഞ്ഞ് ആരാധകൻ; ആരുടേയും ഹൃദയം കീഴടക്കും ഈ വീഡിയോ; വീഡിയോ കാണാം | Lionel Messi

സാക്ഷാൽ ലയണൽ മെസ്സിയെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കാത്ത ആരാധകരുണ്ടാവില്ല. പല ആരാധകർക്കും അത്തരത്തിലൊരു ആഗ്രഹം സഫലമാക്കാനും കഴിഞ്ഞിട്ടുണ്ട്.പലരും തങ്ങളുടെ ആരാധനാ പുരുഷനെ നേരിട്ട് കാണുമ്പോൾ കണ്ണ് നിറയുന്ന പല വീഡിയോകളും നമ്മൾ കണ്ടതുമാണ്.

ഇപ്പോഴിതാ മെസ്സിയെ നേരിട്ട് കണ്ട അഞ്ച് വയസ്സുള്ള ഒരു ആരാധകന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് മേജർ ലീഗ് സോക്കറിൽ മെസ്സിയുടെ മയാമി നാഷ്വില്ലെയെ നേരിട്ട മത്സരത്തിലാണ് കുഞ്ഞ് ആരാധകൻ മെസ്സിയെ കണ്ട സന്തോഷത്തിൽ കണ്ണീർ വാർത്തത്.

സ്‌ക്രീനിൽ മെസ്സി പ്രത്യക്ഷപെട്ടപ്പോൾ മെസ്സി.. മെസ്സിയെന്ന് പറഞ്ഞ് തുള്ളിചാടിയ ഈ ബാലൻ മെസ്സിയെ കണ്ട സന്തോഷത്തിൽ കരയുകയായിരുന്നു. കുട്ടിയുടെ മാതാവ് തന്നെയാണ് ഈ വീഡിയോ പകർത്തിയത്.

തന്റെ മകന്റെ വലിയ ആഗ്രഹമായിരുന്നു മെസ്സിയെ നേരിട്ട് കാണണമെന്നുള്ളത്. അതിനാൽ മയാമിയുടെ മത്സരത്തിന്റെ ടിക്കറ്റ് ഒപ്പിച്ച് ഈ മാതാവ് മകനോപ്പം മത്സരം വീക്ഷിക്കാനെത്തുകയായിരുന്നു. മെസ്സിയെ കണ്ടപ്പോൾ മകൻ സന്തോഷം കൊണ്ട് തുള്ളിചാടിയതോടെ മെസ്സിയെ കാണാണമെന്ന മകന്റെ ആഗ്രഹവും മകന്റെ ആഗ്രഹം നിറവേറ്റണമെന്ന അമ്മയുടെയും ആഗ്രഹം സഫലമാകുകായിരുന്നു.