ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം പിഎസ്ജിയിലെ ആദ്യ സീസൺ അത്ര ശുഭകരമായിരുന്നില്ല.ക്ലബ്ബുമായി അഡാപ്റ്റാവാനുള്ള ബുദ്ധിമുട്ടും മറ്റു പ്രശ്നങ്ങളാലും ആദ്യ സീസണിൽ തിളങ്ങാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല.പക്ഷേ രണ്ടാമത്തെ സീസൺ തീർത്തും വ്യത്യസ്തമായിരുന്നു.
മികച്ച പ്രകടനമാണ് ഈ സീസണിന്റെ തുടക്കം തൊട്ടേ ക്ലബ്ബിനു വേണ്ടി മെസ്സി പുറത്തെടുത്തിട്ടുള്ളത്.ഈ സീസണിൽ മെസ്സിയുടെ മാസ്മരിക പ്രകടനം കണ്ടത് കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലാണ്.അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് ഗോൾഡൻ ബോൾ പുരസ്കാരം മെസ്സി നേടിയതും.വ്യക്തിഗതമായി മെസ്സി മികച്ച പ്രകടനം നടത്തിയെങ്കിലും ടീം എന്ന നിലയിൽ പിഎസ്ജി മോശമായിരുന്നു.കൃത്യമായ പ്രൊജക്റ്റ് ക്ലബ്ബിന് ഇല്ലാത്തതിനാൽ മെസ്സി പിഎസ്ജി വിടാൻ തീരുമാനിച്ചിട്ടുണ്ട്.
കേവലം രണ്ട് വർഷം മാത്രമാണ് മെസ്സിക്കൊപ്പം ചിലവഴിച്ചിട്ടുള്ളതെങ്കിലും ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തായി മാറാൻ പിഎസ്ജിയുടെ ഇറ്റാലിയൻ സൂപ്പർതാരമായ മാർക്കോ വെറാറ്റിക്ക് സാധിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ ലയണൽ മെസ്സി ക്ലബ്ബ് വിട്ടു പോകാൻ മാർക്കോ വെറാറ്റി ആഗ്രഹിക്കുന്നില്ല.മെസ്സിയെ പരമാവധി ക്ലബ്ബിൽ തന്നെ നിലനിർത്താനുള്ള ശ്രമങ്ങൾ ഈ ഇറ്റാലിയൻ താരം നടത്തിയിരുന്നു.പക്ഷേ അത് ഫലം കണ്ടിട്ടില്ല. മെസ്സി ക്ലബ്ബ് വിടാനുള്ള തീരുമാനത്തിൽ തന്നെയാണ്.
അതുകൊണ്ടുതന്നെ മാർക്കോ വെറാറ്റിയും പിഎസ്ജിയോട് വിട പറയാനുള്ള ഒരുക്കത്തിലാണ്.മെസ്സി ക്ലബ്ബ് വിടാൻ തീരുമാനിച്ച സ്ഥിതിക്ക് വെറാറ്റിയും ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്.മറ്റൊരു കാരണം എന്നത് പിഎസ്ജി ആരാധകരുടെ മോശം പെരുമാറ്റമാണ്.ക്ലബ്ബ് വിട്ട് പുറത്തു പോകാൻ വെറാറ്റിയോട് പിഎസ്ജി ആരാധകർ പ്രതിഷേധ പ്രകടനത്തിനിടെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
(🌕) The possible departure of Lionel Messi is experienced very badly by Marco Veratti, who also wants to leave PSG next season. Veratti wanted to be with Leo next season at all costs, as they are very close friends. @RMCsport 🇦🇷🇮🇹🦉 pic.twitter.com/6AQpoO9vgK
— All About Argentina 🛎🇦🇷 (@AlbicelesteTalk) May 17, 2023
കഴിഞ്ഞ കുറെ വർഷങ്ങളായി പിഎസ്ജിയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് വെറാറ്റി.ആ താരത്തോട് പോലും വളരെ മോശമായി കൊണ്ടാണ് പിഎസ്ജി ആരാധകർ പെരുമാറിയിരുന്നത്.ഇക്കാരണത്താലും വെറാറ്റി ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്.പിഎസ്ജിയും താരത്തെ കൈവിടാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.മെസ്സിക്കും വെറാറ്റിക്കും പുറമേ നെയ്മർ ജൂനിയറും ക്ലബ്ബിനെ ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.