രാജസ്ഥാൻ റോയൽസിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തിന് പിന്നിലെ കാരണങ്ങൾ | Rajasthan Royals

ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ന്റെ തുടക്കത്തിൽ, രാജസ്ഥാൻ റോയൽ‌സ് ട്രോഫി ഉയർത്താനുള്ള ശക്തമായ ഫേവറിറ്റുകളായി കണക്കാക്കപ്പെട്ടിരുന്നു പ്രത്യേകിച്ചും 2022 ൽ അവർ ഫൈനലിലെത്തിയതകൊണ്ട്. സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീം സീസൺ ആരംഭിച്ചത് ചില രീതിയിലാണ്: ആദ്യ അഞ്ച് മത്സരങ്ങളിൽ നാലെണ്ണം വിജയിക്കുകയും ഒരു ഘട്ടത്തിൽ ലീഗിൽ ഒന്നാമതെത്തുകയും ചെയ്തു. എന്നാൽ അവസാന ഘട്ടത്തിലെ തുടർച്ചയായ തോൽവികൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനുള്ള അവരുടെ പ്രതീക്ഷകളെ തകിടം മറിച്ചു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ‌സി‌ബി), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ‌കെ‌ആർ), പഞ്ചാബ് കിംഗ്സ് (പി‌ബി‌കെ‌എസ്) എന്നിവയ്‌ക്കൊപ്പം അവർ പോയിന്റ് നിലയിലാണ്, എന്നാൽ ആർ‌സി‌ബിക്കും പി‌ബി‌കെ‌എസിനും രണ്ട് മത്സരങ്ങൾ കളിക്കാൻ ശേഷിക്കുന്നു.ആ നിർണായകമായ രണ്ട് പോയിന്റുകൾ നേടാൻ RR-ന് ഇനി ഒരു ഗെയിം കൂടിയുണ്ട്. അവർ വെള്ളിയാഴ്ച മൊഹാലിയിൽ PBKS നെ നേരിടും, പക്ഷേ അവിടെ ജയിച്ചാൽ പോലും അവരുടെ പോയിന്റുകളുടെ എണ്ണം വെറും 14 ആയി മാറും, മറ്റ് ഫലങ്ങൾ അവർക്ക് അനുകൂലമായില്ലെങ്കിൽ പ്ലെ ഓഫ് കാണില്ല.

കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിംഗ് നിര RCB ക്കെതിരെ അവരുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ IPL സ്‌കോറായ 59 റൺസിന് പുറത്താവുകയും ചെയ്തു.യശസ്വി ജയ്‌സ്വാൾ (0) ഒരു അപൂർവ ഡക്കിന് പുറത്തായി, ജോസ് ബട്ട്‌ലർ സ്‌കോർ ചെയ്യാതെ പുറത്തായി. സാംസണിന് (4) കാര്യമായി ഒന്നും ചെയ്യാനായില്ല. ആ കളിയിൽ എവിടെയാണ് എല്ലാം തകർന്നതെന്ന് സാംസണിന് ഒരു പിടിയുമില്ലായിരുന്നു. “യഥാർത്ഥത്തിൽ അതൊരു വലിയ ചോദ്യമാണ്. ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചു, എവിടെയാണ് പിഴച്ചത്. ക്ഷമിക്കണം, അതിനുള്ള ഉത്തരമില്ല, ”അദ്ദേഹം പറഞ്ഞു.

യശസ്വി ജയ്‌സ്വാൾ (13 മത്സരങ്ങളിൽ നിന്ന് 575 റൺസ്) ഈ സീസണിലെ ഏറ്റവും മികച്ചതും സ്ഥിരതയുള്ളതുമായ ബാറ്റർമാരിൽ ഒരാളാണ്. എന്നാൽ ടീമിലെ സീനിയർ ബാറ്റർമാരായ ജോസ് ബട്ട്‌ലറുടെയും സഞ്ജു സാംസണിന്റെയും മോശം ഫോമിന് രാജസ്ഥാൻ വലയ വിലകൊടുക്കേണ്ടി വന്നു.ഈ ഐപിഎല്ലിൽ ബട്ട്‌ലർ നാല് അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്, എന്നാൽ യഥേഷ്ടം റൺസ് നേടാനുള്ള അദ്ദേഹത്തിന്റെ കഴിവില്ലായ്മ സീസണിന്റെ രണ്ടാം പകുതിയിൽ RR-ന്റെ മുന്നേറ്റത്തിന് തടസ്സമായി. നാല് തവണ പൂജ്യത്തിനു പുറത്തായി.സാംസണെ സംബന്ധിച്ചിടത്തോളം, 60, 66, 48 സ്‌കോറുകൾ രേഖപ്പെടുത്തിയിട്ടും മലയാളി തന്റെ പതിവ് മികച്ചതിൽ നിന്ന് വളരെ അകലെയാണ്.

ബട്ട്‌ലറുടെയും സാംസണിന്റെയും ഫോമില്ലായ്മയിൽ നിന്നാണ് RR-ന്റെ സമീപകാല തകർച്ച ആരംഭിച്ചതെന്ന് ജിയോസിനിമയിലെ ഐപിഎൽ വിദഗ്ധനായ ആകാശ് ചോപ്ര കരുതുന്നു.അവരുടെ ബാറ്റിംഗിന് പുറമെ, അവരുടെ തന്ത്രപരമായ തീരുമാനങ്ങളുടെ പേരിൽ RR ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) 214 റൺസ് പ്രതിരോധിക്കുന്നതിൽ അവർ പരാജയപ്പെട്ടു, അതിന് കാരണം 15-ാം ഓവറിൽ വെസ്റ്റ് ഇന്ത്യൻ പേസർ ഒബെദ് മക്കോയിയെ പകരക്കാരനാക്കി.ഇതിനർത്ഥം ഡെത്ത് ഓവർ എറിയാൻ മക്കോയിക്ക് കഴിഞ്ഞില്ല, 19-ാം ഓവർ കുൽദീപ് യാദവിന് നൽകി.അവസാന ഓവർ എറിയാൻ കുൽദീപ് എത്തുന്നതിന് മുമ്പ് SRH ന് വിജയിക്കാൻ 12 പന്തിൽ 41 റൺസ് വേണമായിരുന്നു, എന്നാൽ മീഡിയം പേസർ 24 റൺസ് വിട്ടുകൊടുത്തു ഇത് SRH-നെ തിരികെ എത്തിച്ചു.

മക്കോയ് ഒരു ഓവർ എറിഞ്ഞിടത്ത് 13 റൺസ് മാത്രംമാണ് വഴങ്ങിയത്. അവസാന ഓവറിൽ സന്ദീപ് ശർമ്മയുടെ വിലയേറിയ നോ-ബോൾ SRH ന് വിജയൻ നൽകി.പ്രതിസന്ധി ഘട്ടങ്ങളിലെ ഈ തീരുമാനങ്ങൾ ഈ സീസണിൽ RR-നെ വേട്ടയാടിയിട്ടുണ്ട്, കൂടാതെ തന്ത്രപരമായി പറഞ്ഞാൽ RR-ന് RCBക്കെതിരെ ആറാമത്തെ ബൗളർ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ആകാശ് ചോപ്ര കരുതുന്നു. പലപ്പോഴും ക്യാപ്റ്റനെന്ന നിലയിലുള്ള സഞ്ജുവിന്റെ പ്രകടനം ശരാശരിക്ക് താഴെ മാത്രമാണ്. ടീം സെലെക്ഷനിലും ബൗളിംഗ് ചേഞ്ചിലും പുതുമ കൊണ്ട് വരാൻ സഞ്ജുവിന് സാധിച്ചില്ല.