ഇത്തവണ ബാലൻ ഡി ഓർ പുരസ്‌കാരം നേടുമോ? ലിയോ മെസ്സി ഉത്തരം നൽകുന്നു..

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിലെ ട്രോഫി മാഞ്ചസ്റ്റർ സിറ്റി നേടിയതോടെ സിറ്റിയുടെ സൂപ്പർ താരമായ എർലിംഗ് ഹാലൻഡ് ഇത്തവണത്തെ ബാലൻ ഡി ഓർ മത്സരം ശക്തമാക്കിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ് എ കപ്പ്‌ കിരീടങ്ങൾക്കൊപ്പം ഹാലൻഡ് വ്യക്തിഗത അവാർഡുകളും നിരവധി നേടിയിട്ടുണ്ട്.

പക്ഷെ ഖത്തറിലെ ഫിഫ വേൾഡ് കപ്പ്‌ ട്രോഫി ഉൾപ്പെടെ ലിയോ മെസ്സിയും സീസണിൽ ഒരുപാട് നേട്ടങ്ങൾ സാമ്പാദിച്ചതിനാൽ ഇത്തവണ ബാലൻ ഡി ഓർ ആര് നേടുമെന്ന കാര്യം ആകെ സംശയത്തിലായിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിന് വേണ്ടി അർജന്റീന ടീമിനോടൊപ്പം ചൈനയിലെത്തിയ ലിയോ മെസ്സി നൽകിയ ഒരു ഇന്റർവ്യൂവിൽ സൂപ്പർ താരം ബാലൻ ഡി ഓർ നേട്ടത്തിനെ കുറിച്ച് സംസാരിച്ചു.

“ബാലൺ ഡി ഓർ? എന്റെ കരിയറിലെ ഈ ഘട്ടത്തിൽ അത് ലഭിച്ചാൽ നല്ലതാണ്, ഇല്ലെങ്കിൽ ഒന്നും സംഭവിക്കുന്നില്ല. ബാലൺ ഡി ഓർ എനിക്ക് പ്രധാനമാണോ എന്ന് ചോദിച്ചാൽ ഇല്ല, എന്റെ ജീവിതത്തിലെ ഈ ഘട്ടത്തിൽ അത് എനിക്ക് പ്രധാനമല്ല. ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട് വ്യക്തിഗത സമ്മാനങ്ങളല്ല എനിക്ക് പ്രധാനം, എന്നാൽ കൂട്ടായ ടീമിനോടൊപ്പം സമ്മാനങ്ങളാണ് എനിക്ക് ഏറ്റവും പ്രധാനം. ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട സമ്മാനം ലോകകപ്പാണ്. ഇതാണ് എനിക്കുള്ള ഏറ്റവും വലിയ സമ്മാനം.” – ലിയോ മെസ്സി പറഞ്ഞു.

നിലവിൽ ഏറ്റവും കൂടിയ ബാലൻ ഡി ഓർ നേടിയ താരമായ ലിയോ മെസ്സി ഏഴ് തവണയാണ് ഫ്രാൻസ് ഫുട്ബോളിന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം തന്റെ പേരിൽ കുറിച്ചത്. ഇത്തവണ കൂടി അത് നേടാനായാൽ കരിയറിന്റെ അവസാന ഘട്ടത്തിലുള്ള ലിയോ മെസ്സിക്ക് തന്റെ കരിയറിൽ ഒരു പൊൻതൂവൽ കൂടി എഴുതി ചേർക്കാനാകും.

Lionel Messi
Comments (0)
Add Comment