കേരള ബ്ലാസ്റ്റേഴ്സിനെതിരെ സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ചത് എന്ത്കൊണ്ട് ?

ഇന്നലെ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ നോക്കൗട്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സുനിൽ ഛേത്രി ബെംഗളുരു എഫ്‌സിക്ക് വേണ്ടി വിവാദമായ വിജയ ഗോൾ നേടിയിരുന്നു. എന്നാൽ ഈ ഗോൾ വലിയ വിവാദങ്ങൾക്കാണ് വഴി വെച്ചത്.

റഫറി വിസിൽ മുഴക്കിയില്ലെന്നും കിക്ക് എടുക്കുമ്പോൾ കളിക്കാർ തയ്യാറായില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാർ വധിക്കുകയും റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.സെർബിയൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് തന്റെ കളിക്കാരെ തിരികെ വിളിക്കുകയും ചെയ്തു.ലൂണ തന്റെ ക്യാപ്റ്റന്റെ ആം-ബാൻഡ് അഴിച്ചുമാറ്റുകയും കളിക്കാർ ക്യാപ്ടന്റെയും പരിശീലന്റെയും നിർദേശം പാലിക്കുകയും ചെയ്തു.എക്‌സ്‌ട്രാ ടൈമിലെ ഗോളിന്റെ ബലത്തിൽ ബെംഗളൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിച്ചു.

95-ാം മിനിറ്റിൽ വിബിൻ മോഹനൻ പെനാൽറ്റി ബോക്‌സിന് മുന്നിൽ സുനിൽ ഛേത്രിയെ ഫൗൾ ചെയ്തപ്പോഴാണ് റഫറി ബിഎഫ്‌സിക്ക് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചത്.കേരള ബ്ലാസ്റ്റേഴ്സ് ഒരു ഫ്രീകിക്ക് ഡിഫൻഡ് ചെയ്യാൻ ഒരുങ്ങും മുമ്പ് സുനിൽ ഛേത്രി ബെംഗളൂരുവിനായി ഗോൾ അടിച്ചത് ആണ് വിവാദമായത്. എന്നാൽ റഫറി കിക്കെടുക്കാൻ അനുവദിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ഛേത്രി പറഞു.

നിയമം 13 പ്രകാരം ഫുട്ബോൾ അസോസിയേഷനിൽ നിന്നുള്ള കുറ്റങ്ങളുടെയും ഉപരോധങ്ങളുടെയും സെക്ഷൻ 3 അനുസരിച്ച്, ഒരു ഫ്രീ കിക്ക് എടുക്കുമ്പോൾ, ഒരു എതിരാളി പന്തിന് ആവശ്യമായ ദൂരത്തേക്കാൾ അടുത്താണെങ്കിൽ, കിക്ക് രണ്ടാമത് എടുക്കാനോ അല്ലെങ്കിൽ അഡ്വാൻറ്റേജിൽ കാളി തുടരാം.എന്നാൽ ഒരു കളിക്കാരൻ വേഗത്തിൽ ഫ്രീകിക്ക് എടുക്കുകയും പന്തിൽ നിന്ന് 9.15 മീറ്ററിൽ (10 യാഡ്) താഴെയുള്ള ഒരു എതിരാളി അതിനെ തടസ്സപ്പെടുത്തുകയും ചെയ്താൽ, റഫറി കളി തുടരാൻ അനുവദിക്കുന്നു.എന്നിരുന്നാലും, ഒരു ഫ്രീ കിക്ക് വേഗത്തിൽ എടുക്കുന്നത് മനഃപൂർവ്വം തടയുന്ന ഒരു എതിരാളിക്ക് റഫറി മുന്നറിയിപ്പ് നൽകുകയും ചെയ്യും.

ലാ ലിഗ 2016-17 സീസണിൽ സെവിയ്യയ്‌ക്കെതിരെ നാച്ചോ നേടിയ ഗോൾ സമാന രീതിയിൽ ഉള്ളതായിരുന്നു.ഗോൾ നൽകാനുള്ള തീരുമാനം ശരിയാണെന്ന് ഇപ്പോൾ അനലിസ്റ്റായി റോൾ വഹിക്കുന്ന മുൻ റഫറി ഒലിവർ റേഡിയോ മാർകയോട് പറഞ്ഞിരുന്നു.”നാച്ചോ ഷോട്ട് എടുക്കുമ്പോൾ പന്ത് ചലിക്കുന്നില്ല, അതിനാൽ നാച്ചോയുടെ നടപടി നിയമപരമാണ്, ഗോൾ അനുവദിക്കാനുള്ള തീരുമാനം ശെരിയായിരുന്നു ” അദ്ദേഹം പറഞ്ഞു. 2004ൽ ചെൽസിക്കെതിരെ തിയറി ഹെൻറിയും ഒരു ഗോൾ നേടിയിരുന്നു.ആ ഗെയിമിലെ റഫറി, ഗ്രഹാം പോൾ ഗോൾ അനുവദിച്ചു.