മൊറോക്കോയെ നേരിടാനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ച് കോച്ച് റാമോൺ മെനെസെസ് |Brazil

ഖത്തർ വേൾഡ് കപ്പിന് ശേഷം ആദ്യ മത്സരം കളിക്കാൻ ഒരുങ്ങുകയാണ് ബ്രസീൽ.2022 ഫിഫ ലോകകപ്പിൽ ഗംഭീര പ്രകടനം നടത്തിയ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികൾ. മാർച്ച് 25നാണ് ഈ മത്സരം. മൊറോക്കോയിലെ ഗ്രാൻഡ് സ്റ്റേഡ് ഡി ടാംഗറിലാണ് ഈ മത്സരം.

ഈ മത്സരത്തിനുള്ള 23 അംഗ ബ്രസീൽ ടീമിനെ താത്കാലിക പരിശീലകൻ റമോൺ മെനെസെസ് പ്രഖ്യാപിച്ചു. അതേസമയം സൂപ്പർ താരം നെയ്മർ ജൂനിയറിനെ പരിക്കുമൂലം ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഖത്തർ ലോകകപ്പിന്റെ ഭാഗമായിരുന്ന പല സീനിയർ താരങ്ങൾക്കും ടീമിൽ ഇടം നഷ്ടപ്പെട്ടിട്ടുണ്ട്. അതിനിടെ, കൂടുതൽ യുവതാരങ്ങളെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

ഗോൾകീപ്പർമാർ: എഡേഴ്‌സൺ (മാഞ്ചസ്റ്റർ സിറ്റി), മൈക്കൽ (അത്‌ലറ്റിക്കോ-പിആർ) വെവർട്ടൺ (പാൽമീറസ്) ഡിഫൻഡർമാർ: ആർതർ (അമേരിക്ക-എംജി), എമേഴ്‌സൺ റോയൽ (ടോട്ടംഹാം), അലക്‌സ് ടെല്ലസ് (സെവില്ല), റെനാൻ ലോഡി (നോട്ടിംഗ്ഹാം ഫോറസ്റ്റ്), ഇബാനെസ് , എഡർ മിലിറ്റോ (റയൽ മാഡ്രിഡ്), മാർക്വിനോസ് (PSG), റോബർട്ട് റെനാൻ (സെനിറ്റ്)

മിഡ്ഫീൽഡർമാർ: ആന്ദ്രേ (ഫ്ലൂമിനൻസ്), ആന്ദ്രേ സാന്റോസ് (വാസ്‌കോ), കാസെമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോവോ ഗോമസ് (വോൾവർഹാംപ്ടൺ), ലൂക്കാസ് പാക്വെറ്റ (വെസ്റ്റ് ഹാം), റാഫേൽ വീഗ (പാൽമീറസ്) ഫോർവേഡ്സ്: ആന്റണി (മാഞ്ചസ്റ്റർ യുണൈറ്റഡ്), റിച്ചാർലിസൺ (ടോട്ടംഹാം), റോഡ്രിഗോ (റിയൽ മാഡ്രിഡ്), റോണി (പൽമീറസ്), വിനി ജൂനിയർ (റിയൽ മാഡ്രിഡ്), വിറ്റർ റോക്ക് (അത്‌ലറ്റിക്കോ-പിആർ)