ലോകകപ്പിന് ശേഷമുള്ള അർജന്റീനയുടെ ആദ്യ മത്സരം,ഒരു മാറ്റത്തോടെയുള്ള സാധ്യത ലൈനപ്പ്.

2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായ ശേഷം അർജന്റീന ആദ്യ ഒഫീഷ്യൽ മത്സരത്തിന് ഇറങ്ങുകയാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്കഡോറാണ് അർജന്റീനയുടെ എതിരാളികൾ.

ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ ഇറങ്ങിയ ആദ്യ ഇലവനിൽ ഒരു മാറ്റം ഇക്കഡോറിനെതിരെ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. എയ്ഞ്ചൽ ഡി മരിയക്ക് പകരം നിക്കോളാസ് ഗോൺസാലസ് ഇടം നേടിയേക്കും.Tyc സ്പോർട്സ് ആണ് ഈ മാറ്റത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.നിലവിൽ ഫിയോറെന്റിനക്ക് വേണ്ടി കളിക്കുന്ന നിക്കോളാസ് ഗോൺസാലസ് മികച്ച ഫോമിലാണ്.

ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനസും പ്രതിരോധത്തിൽ റൊമേറോ, ഒറ്റമെന്റി, ടാഗ്ലിയാഫികോ, മൊളിന എന്നിവരും മധ്യനിരയിൽ ഡിപോൾ, എൻസോ ഫെർണാണ്ടസ്, മാക്ക് അലിസ്റ്റർ എന്നിവർ അണിനിരക്കുമ്പോൾ മെസ്സിക്കൊപ്പം മുന്നേറ്റ നിരയിൽ ഗോൺസാലസും അണിനിരക്കും.ആൽവരെസ് അല്ലെങ്കിൽ ലൗതാരോ മാർട്ടിനെസ്സ് ആയിരിക്കും സ്ട്രൈക്കറുടെ റോളിൽ ഇക്വഡോറിനെതിരെ അർജന്റീനക്ക് വേണ്ടി കളിക്കാൻ ഇറങ്ങുന്നത്.

അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നടക്കുന്ന മത്സരം നാളെ പുലർച്ചെ 5.30ന് (വെള്ളിയാഴ്ച രാവിലെ 5 30ന്)ആയിരിക്കും. മത്സരത്തിലെ ലൈവ് ലിങ്കുകൾ നമ്മളുടെ ടെലഗ്രാം ചാനലിൽ ലഭ്യമാണ്.

സാധ്യത ലൈനപ്പ്:എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, നിക്കോളാസ് ഗോൺസാലസ്; ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനസ് അല്ലെങ്കിൽ ജൂലിയൻ അൽവാരസ്.